By: Oneindia Malayalam Video Team
Published : January 18, 2017, 12:34

ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം അഹമ്മദാബാദിൽ, വീഡിയോ കാണൂ

Subscribe to Oneindia Malayalam

ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം ഇനി ഇന്ത്യയിലായിരിക്കും. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷനാണ് ഏകദേശം 1.10 ലക്ഷം പേർക്കിരിക്കാവുന്ന സൗകര്യത്തിൽ പടുകൂറ്റൻ സ്റ്റേഡിയം ഉണ്ടാക്കുന്നത്. ലാർസൺ ആന്റ് ടർബോ കമ്പനിക്കാണ് ഇതിന്റെ നിർമാണ ചുമതല.

ആസ്ത്രേലിയയിലെ മെൽബൺ ക്രിക്കറ്റ് സ്റ്റേഡിയമാണ് നിലവിലെ കണക്കനുസരിച്ച് ഏറ്റവും വലുത്. ഒരു ലക്ഷം പേർക്കിരിക്കാനുള്ള സൗകര്യം ഈ സ്റ്റേഡിയത്തിലുണ്ട്. അഹമ്മദാബാദിലെ സ്റ്റേഡിയത്തിന്റെ പണി രണ്ടു വർഷം കൊണ്ട് തീർക്കാനുള്ള ശ്രമത്തിലാണ് അസോസിയേഷൻ.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം