By: Oneindia Malayalam Video Team
Published : May 15, 2017, 03:55

'വാണക്രൈ' സൈബര്‍ ആക്രമണം അറിയേണ്ടതെല്ലാം

Subscribe to Oneindia Malayalam

വാനാക്രൈ എന്ന റാന്‍സംവേര്‍ മണിക്കൂറുകള്‍ക്കകം ലോകമാകെ 75000 സൈബര്‍ ആക്രമണമാണ് നടത്തിയത്. ഇത് ഇനിയും ഉയര്‍ന്നേക്കാമെന്നും വിദഗ്ദര്‍ പറയുന്നു. കമ്പ്യൂട്ടറുകളില്‍ നുഴഞ്ഞ് കയറി ഫയലുകള്‍ സ്വന്തമാക്കിയതിനു ശേഷം ഫയലുകള്‍ വിട്ടുകിട്ടാന്‍ പണം ആവശ്യപ്പെടുന്ന റാന്‍സംവേര്‍ വിഭാഗത്തില്‍ പെടുന്ന മാല്‍വേറാണ് ഹാക്കര്‍മാര്‍ ആക്രമണത്തിനുപയോഗിച്ചത്. മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിക്കുന്ന കമ്പ്യൂട്ടറുകളാണ് ആക്രമത്തിനിരയായത്. മൈക്രോസോഫ്റ്റിലെ സുരക്ഷാ പിഴവ് വഴി രഹസ്യങ്ങള്‍ ചോര്‍ത്താന്‍ അമേരിക്കന്‍ നാഷണല്‍ സെക്യൂരിറ്റി ഏജന്‍സി രൂപപ്പെടുത്തിയ ടൂള്‍ കവര്‍ന്നെടുത്താണ് ഹാക്കര്‍മാര്‍ സൈബര്‍ ആക്രമണം നടത്തിയതെന്നാണ കരുതുന്നത്. മൈക്രോസോഫ്റ്റ് ഇത് പരിഹരിച്ച് അപ്ഡേറ്റ് പുറത്തിറക്കിയിരുന്നെങ്കിലും എല്ലാ കമ്പ്യൂട്ടറുകളും അപ്‌ഡേറ്റ് ചെയ്യാത്തതാണ് ആക്രമണത്തിന് കാരണമെന്നും സുചനയുണ്ട്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം