By: Oneindia Malayalam Video Team
Published : May 18, 2017, 10:22

വരുന്നൂ.. 'വാനാക്രൈ'യെക്കാള്‍ വലിയ സൈബര്‍ ആക്രമണം

Subscribe to Oneindia Malayalam

വാനാക്രൈ ആക്രമണത്തേക്കള്‍ പ്രഹരശേഷിയുള്ള കംപ്യൂട്ടര്‍ പ്രോഗ്രാം പടരുന്നതായി സൂചന. വാനാക്രൈ ആക്രമണം സാധ്യമാക്കിയ വിന്‍ഡോസിലെ സുരക്ഷാ പിഴവാണ് പുതിയ പ്രോഗ്രാമും ഉപയോഗിക്കുന്നത്. രണ്ടുലക്ഷത്തിലധികം കംപ്യൂട്ടറുകളെ ഇത് ഇതിനകം ബാധിച്ചുകഴിഞ്ഞു. ലോകത്തിന്റെ പല ഭാഗങ്ങളിലുള്ള കംപ്യൂട്ടറുകള്‍ ഉപയോഗിച്ച് ഉടമകളറിയാതെ ബിറ്റ്‌കോയിന് സമാനമായ ഡിജിറ്റല്‍ കറന്‍സി നിര്‍മിക്കുകയാണ് പ്രോഗ്രാമിന്റെ രീതി. ഉത്തരകൊറിയന്‍ ഹാക്കര്‍മാര്‍ പ്രചരിപ്പിച്ച മൊനേറോ എന്ന ഡിജിറ്റല്‍ കറന്‍സിയാണ് പ്രധാന ലക്ഷ്യം. ഏപ്രില്‍ മുതല്‍ വ്യാപനം തുടങ്ങിയെന്നാണ് സൂചന.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം