By: Oneindia Malayalam Video Team
Published : May 11, 2017, 11:30

'ചര്‍ച്ചക്ക് ധൈര്യമുണ്ടോ'? പിണറായിയെ വെല്ലുവിളിച്ച് ഏഷ്യാനെറ്റ്

Subscribe to Oneindia Malayalam

മുഖ്യമന്ത്രി പിണറായി വിജയനെതിരെ ബിജെപി എംപിയും ഏഷ്യാനെറ്റ് ന്യൂസ് ഉടമയും രാജീവ് ചന്ദ്രശേഖര്‍. നിയമസഭാംഗമല്ലാത്ത തനിക്കെതിരെ പിണറായി വിജയന്‍ സഭയില്‍ ഉന്നയിച്ച പരാമര്‍ശങ്ങള്‍ അദ്ദേഹത്തിന് ധൈര്യമുണ്ടെങ്കില്‍ സഭക്ക് പുറത്ത് ഉന്നയിച്ച് ചര്‍ച്ചക്ക് തയ്യാറാകണമെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം മന്ത്രി ജി സുധാകരന്‍ കിഫ്ബിക്കെതിരെ പ്രതികരിച്ചു എന്ന വിഷയം സഭയില്‍ ചര്‍ച്ചയായപ്പോഴായിരുന്നു മുഖ്യമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ തിരിഞ്ഞത്. ഇതിനെതിരെയാണ് രാജീവ് ചന്ദ്രശേഖര്‍ ഇപ്പോള്‍ രംഗത്തെത്തിയത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം