By: Oneindia Malayalam Video Team
Published : July 29, 2017, 11:46

'ഐഎസില്‍ ചേര്‍ന്നില്ല പോയത് ഇസ്ലാം പഠിക്കാന്‍' ആതിര എങ്ങനെ ഐഷ ആയി?

Subscribe to Oneindia Malayalam

ലൗ ജിഹാദില്‍ പെട്ടെന്നും ഐഎസ്സിലേക്ക് പോയെന്നുമുള്ള വ്യാജപ്രചാരണങ്ങള്‍ അസ്ഥാനത്താക്കി കാസര്‍ഗോഡ് ഉദുമയില്‍ നിന്നും കാണാതായ ആതിര എന്ന ഐഷ കോടതിയില്‍ ഹാജരായി. ഹൊസ്ദുര്‍ഗ് കോടതിയിലാണ് ഉദുമ കരിപ്പോടി കണിയാംപടി സ്വദേശിനിയും കാസര്‍കോഡ് ഗവ. കോളജില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിനിയുമായ ആതിര ഹാജരായത്. താന്‍ നാടുവിട്ടുപോയതല്ലെന്നും ഇസ്ലാം മതത്തെക്കുറിച്ച് കൂടുതല്‍ പഠിക്കാന്‍ ആഗ്രഹമുണ്ടെന്നും അതിനുവേണ്ടിയാണ് വീട് വിട്ടതെന്നും ആതിര കോടതിയെ അറിയിച്ചു. അതിനാല്‍ പ്രായപൂര്‍ത്തിയാകാത്ത തന്നെ സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാന്‍ അനുവദിക്കണമെന്ന ആതിരയുടെ ആവശ്യം കോടതി അംഗീകരിച്ചു.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം