By: Oneindia Malayalam Video Team
Published : June 09, 2017, 11:12

ഗോരക്ഷാപ്രവര്‍ത്തനം കേരളത്തിലും

Subscribe to Oneindia Malayalam

പത്തനംതിട്ട മല്ലപ്പള്ളിയില്‍ കറവപ്പശുക്കളുമായി പോയ വാഹനം ഒരു സംഘം അക്രമികള്‍ തടഞ്ഞു. കറവപ്പശുക്കളെയും കയറ്റി പത്തനംതിട്ട എഴുറ്റൂരില്‍ നിന്ന് ചങ്ങനാശ്ശേരിയിലേക്ക് പോകുകയായിരുന്ന വാഹനമാണ് തടഞ്ഞത്. മല്ലപ്പള്ളി ആശുപത്രിക്ക് മുന്നില്‍ വെച്ച് ഓട്ടോയിലെത്തിയ സംഘം വാഹനം തടയുകയായിരുന്നു. പശുക്കളെ കുത്തിനിറച്ച് കൊണ്ടുപോകുകയാണെന്നാരോപിച്ച് സംഘം ഡ്രൈവര്‍ അനസിനെ ഭീഷണിപ്പെടുത്തി. വണ്ടിയുടെ താക്കോല്‍ ഊരിയെടുത്ത ശേഷം വണ്ടിയിലുണ്ടായിരുന്ന രണ്ട് പശുക്കളെ വാഹനത്തില്‍ നിന്ന് ഇറക്കി.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം