By: Oneindia Malayalam Video Team
Published : June 02, 2017, 11:07

മിന്നിത്തിളങ്ങി ഇംഗ്ലീഷ് താരങ്ങള്‍ ബംഗ്ലാദേശിനെതിരെ അനായാസ ജയം

Subscribe to Oneindia Malayalam

വുഡും ബോളും പ്ലങ്കറ്റും സ്റ്റോക്സും അടങ്ങിയ കരുത്തരായ ഇംഗ്ലണ്ട് ബൗളിംഗ് നിരയ്ക്കെതിരെ അതും അവരുടെ ഗ്രൗണ്ടിൽ 300 കടക്കുക എന്നത് അത്ര ചെറിയ കാര്യമൊന്നും അല്ല. അങ്ങനെ നോക്കിയാൽ ബംഗ്ലാദേശ് ഡീസന്റായി തന്നെ കളിച്ചു എന്ന് പറയാം. പക്ഷേ ബാറ്റിംഗിലെ അവസാന ഓവറുകൾ മുതൽ അവർ കളി വിട്ടുകളഞ്ഞു. ഐ സി സി ചാമ്പ്യൻസ് ട്രോഫിയിലെ റെക്കോർഡ് ചേസിങിലൂടെയാണ് ഇംഗ്ലണ്ട് ബംഗ്ലാദേശിനെ തോൽപിച്ചത്. കരിയറിലെ ഒമ്പതാം ഏകദിന സെഞ്ചുറിയോടെ സ്റ്റാർ ബാറ്റ്സ്മാൻ തമീം ഇഖ്ബാലാണ് ബംഗ്ലാദേശിനെ മികച്ചൊരു സ്കോറിൽ എത്തിച്ചത്. 142 പന്തുകൾ കളിച്ച തമീം 12 ഫോറും 3 സിക്സും പറത്തി.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം