By: Oneindia Malayalam Video Team
Published : April 21, 2017, 01:32

കുരിശ് പൊളിച്ചതില്‍ സഭ രണ്ടുതട്ടില്‍

Subscribe to Oneindia Malayalam

പാപ്പാത്തിച്ചോലയിലെ കുരിശ് നീക്കിയതിനെക്കുറിച്ച് ക്രൈസ്തവസഭകളില്‍ ഭിന്നാഭിപ്രായം. നടപടിയെ അനുകൂലിച്ച് യാക്കോബായ സഭയും സിറോ മലബാര്‍ സഭയും രംഗത്തുവന്നപ്പോള്‍ കാത്തലിക് ബിഷപ്പ്‌സ് കൗണ്‍സില്‍ ഓഫ് ഇന്ത്യ ശക്തമായ വിമര്‍ശനം ഉന്നയിച്ചു. കയ്യേറ്റഭൂമിയിലെ കുരിശ് പൊളിച്ചുമാറ്റിയതില്‍ റവന്യു ഉദ്യോഗസ്ഥര്‍ക്കും റവന്യൂമന്ത്രിക്കും അഭിവാദ്യം അര്‍പ്പിച്ചാണ് യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് ഫേസ്ബുക്ക് പോസ്റ്റിട്ടത്. കുരിശ് നീക്കം ചെയ്തതില്‍ ഏറ്റവുമധികം സന്തോഷിക്കുന്നത് യേശുക്രിസ്തുവായിരിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം