By: Oneindia Malayalam Video Team
Published : May 23, 2017, 06:50

മാഞ്ചസ്റ്ററില്‍ സംഗീതപരിപാടിക്കിടെ സ്‌ഫോടനം, 19 മരണം

Subscribe to Oneindia Malayalam

ലണ്ടന്‍: മാഞ്ചസ്റ്റര്‍ സിറ്റിയില്‍ അമേരിക്കന്‍ പോപ്പ് ഗായിക അരിയാന ഗ്രാന്‍ഡെയുടെ സംഗീതപരിപാടിക്കിടെയുണ്ടായ സ്‌ഫോടനത്തില്‍ 19 പേര്‍ കൊല്ലപ്പെട്ടതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്് ചെയ്യുന്നു. 50 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. യുഎസ് ഏജന്‍സികള്‍ നല്‍കുന്ന സൂചനകളനുസരിച്ച് രണ്ട് ചാവേര്‍ പോരാളികളാണ് സ്‌ഫോടനം നടത്തിയത്.
സ്‌ഫോടനം ഉണ്ടായതിനു തൊട്ടുപിറകെ പ്രദേശം സുരക്ഷാ ഉദ്യോഗസ്ഥര്‍ വളഞ്ഞിരിക്കുകയാണ്. വേദിക്ക് തൊട്ടടുത്തുള്ള വിക്ടോറിയ റെയില്‍വേ സ്‌റ്റേഷനും അടച്ചിട്ടിരിക്കുകയാണ്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം