By: Oneindia Malayalam Video Team
Published : July 01, 2017, 04:14

പള്‍സര്‍ സുനിക്ക് ജയില്‍ ചാടാന്‍ പദ്ധതി?

Subscribe to Oneindia Malayalam

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായ പള്‍സര്‍ സുനിയെന്ന സുനില്‍ കുമാര്‍ സഹോദരിയോട് ആവശ്യപ്പെട്ടത് പാപിലോണ്‍ എന്ന പുസ്തകം. ഫ്രഞ്ച് തടവുകാരനായ ഹെന്റി ഷാലിയറിന്റെ ആത്മകഥയാണ് പാപിലോണ്‍. ഒമ്പത് തവണ ജയില്‍ ചാടുകയും എല്ലായ്‌പ്പോഴും പിടിക്കപ്പെടുകയും ചെയ്ത ഹെന്റി അവസാന ശ്രമത്തില്‍ രക്ഷപ്പെടുകയായിരുന്നു. സഹോദരിയെ അമ്മയും സുനിയെ ജയിലില്‍ കാണാനെത്തിയിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു ഇരുവരും സുനിയെ കാണാന്‍ ജയിലിലെത്തിയത്. അതേസമയം കത്തിനെ കുറിച്ചും സുനി സഹോദരിയോട് വെളിപ്പെടുത്തി. താന്‍ പറഞ്ഞിട്ട് തന്നെയാണ് കത്തെഴുതിയതെന്നാണ് സുനി സഹോദരിയോട് പറഞ്ഞിരിക്കുന്നത്. എന്നാല്‍ കത്തില്‍ എന്തൊക്കെ അറിയില്ലെന്നും സുനി പറഞ്ഞതായി സഹോദരി പറയുന്നുണ്ട്. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു സുനിയുടെ സഹോദരിയുടെ വെളിപ്പെടുത്തല്‍.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം