By: Oneindia Malayalam Video Team
Published : April 06, 2017, 05:47

പാന്‍ കാര്‍ഡും ആധാറും ബന്ധിപ്പിക്കല്‍ പേര് പുലിവാലാകും!

Subscribe to Oneindia Malayalam

പാന്‍കാര്‍ഡില്‍ പേരിനൊപ്പമുള്ള ഇനിഷ്യലുകള്‍ പാന്‍കാര്‍ഡുമായി ബന്ധിപ്പിക്കുന്നതിന് തടസ്സമാകുമെന്ന് വിദഗ്ദര്‍. ആദായ നികുതി സമര്‍പ്പിക്കുന്നതിനായി ആധാര്‍ കാര്‍ഡും പാന്‍കാര്‍ഡും തമ്മില്‍ ബന്ധിപ്പിയ്ക്കാന്‍ ശ്രമിച്ചപ്പോള്‍ ചെന്നൈയിലെ ഒരു അക്കൗണ്ടന്റാണ് പ്രശ്നം ചൂണ്ടിക്കാണിച്ചത്. ആദായ നികുതി സമര്‍പ്പിക്കുന്നതിനായി ജൂലൈ 31ഓടെ ലക്ഷക്കണക്കിന് ആളുകള്‍ ആധാര്‍ കാര്‍ഡും പാന്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കാനുള്ള നീക്കം നടത്തുന്നതോടെ ഇത് വെല്ലുവിളിയാവുമെന്നാണ് കണക്കുകൂട്ടല്‍. പാന്‍കാര്‍ഡില്‍ ഇനീഷ്യലിന്റെ പൂര്‍ണ്ണരൂപം നല്‍കിയതോ ആധാര്‍ കാര്‍ഡില്‍ ഇനിഷ്യല്‍ മാത്രം നല്‍കുകയോ ചെയ്യുന്ന സംഭവഭങ്ങളിലാണ് ഇവ തമ്മില്‍ കൂട്ടി യോജിപ്പിക്കാന്‍ കഴിയാത്തത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം