By: Oneindia Malayalam Video Team
Published : May 05, 2017, 10:43

കത്തിക്കയറി സഞ്ജു; ഡല്‍ഹിയുടെ ജയം ഇങ്ങനെ

Subscribe to Oneindia Malayalam

ഐപിഎല്ലില്‍ തങ്ങള്‍ക്ക് ഇത്തവണ ഒരു സാധ്യയതയുമില്ലെന്ന് പ്രവചിച്ചവര്‍ക്ക് കളിക്കളത്തില്‍ ഡെല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ മറുപടി. ഗുജറാത്ത് ലയണ്‍സിനെ ഏഴു വിക്കറ്റിനു കശാപ്പ് ചെയ്ത് ഡെല്‍ഹി നോക്കൗട്ട് റൗണ്ട് സാധ്യതകള്‍ സജീവമാക്കി. ബാറ്റിങ് വെടിക്കെട്ട് കണ്ട മല്‍സരത്തില്‍ ആകെ പിറന്നത് 422 റണ്‍സാണ്. 11 മല്‍സരങ്ങളില്‍ എട്ടിലും തോറ്റതോടെ ഗുജറാത്തിന്റെ നോക്കൗട്ട്റൗണ്ട് പ്രതീക്ഷകള്‍ അവസാനിച്ചു.
ഗുജറാത്തിനെതിരായ ജയത്തോടെ ഡെല്‍ഹി പോയിന്റ് പട്ടികയില്‍ ആറാംസ്ഥാനത്തേക്കുയര്‍ന്നു. 10 മല്‍സരങ്ങളില്‍ നിന്നു നാലു ജയവും ആറു തോല്‍വിയുമടക്കം ഡെല്‍ഹിക്കു എട്ടു പോയിന്റാണുള്ളത്. ഒരു മല്‍സരം കൂടുതല്‍ കളിച്ച ഗുജറാത്ത് മൂന്നു ജയവും എട്ടു തോല്‍വിയുമുള്‍പ്പെടെ ആറു പോയിന്റോടെ തൊട്ടു താഴെയാണ്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം