By: Oneindia Malayalam Video Team
Published : April 15, 2017, 01:27

തിരിച്ചുവരവ് ഗംഭീരമാക്കി കൊഹ്‌ലിയുടെ ഇന്നിംഗ്‌സ്‌

Subscribe to Oneindia Malayalam

ഐപിഎല്ലിന്‍റെ ഈ സീസണിലെ ആദ്യ മത്സരത്തിന് ഇറങ്ങിയ വീരാട് കോലി മടങ്ങിവരവ് ഉജ്ജലമാക്കി. മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സിനായി ഓപ്പണിംഗ് ബാറ്റ്സ്മാനായി ഇറങ്ങിയ ആര്‍സിബി നായകന്‍ അര്‍ദ്ധസെഞ്ച്വറി നേടി. 47 പന്തില്‍ 62 റണ്‍സ് നേടിയാണ് കോഹ്ലി തന്‍റെ 39മത് ടി20 അര്‍ദ്ധ സെഞ്ച്വറി നേടിയത്. ഇന്നിംഗ്സില്‍ 5 ഫോറും 2 സിക്സും അടങ്ങുന്നതായിരുന്നു. നേരത്തെ ഓസ്‌ട്രേലിയക്കെതിരെ ടെസ്റ്റ് പരമ്പരയില്‍ പരിക്കേറ്റതിനാല്‍ കോഹ്ലി ആദ്യ മൂന്ന് മത്സരങ്ങളില്‍ നിന്നും വിട്ടുനിന്നിരുന്നു.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം