By: Oneindia Malayalam Video Team
Published : June 13, 2017, 11:42

ISL തിരുവനന്തപുരത്തിന് ടീമില്ല

Subscribe to Oneindia Malayalam

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ പുതിയ സീസണിലേക്ക് രണ്ട് പുതിയ ടീമുകളെക്കൂടി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ജംഷഡ്പൂര്‍, ബംഗളുരു ടീമുകളെയാണ് ലീഗില്‍ പുതുതായി ഉള്‍പ്പെടുത്തുക. ഇതോടെ ലീഗിലെ ടീമുകളുടെ എണ്ണം പത്താവും. ബാംഗ്ലൂര്‍ എഫ്‌സി ഉടമകളായ ജെഎസ്ഡബ്ലിയു ആണ് ബംഗളുരു ടീമിനെ സ്വന്തമാക്കിയത്. ജംഷഡ്പൂരിന്റെ ഉടമകള്‍ ടാറ്റാ സ്റ്റീലാണ്. തിരുവനന്തപുരം നഗരവും ടീമിനായുള്ള പട്ടികയില്‍ ഉണ്ടായിരുന്നു. തിരുവനന്തപുരത്തെ ഏറ്റെടുക്കാന്‍ ഫ്രാഞ്ചൈസികള്‍ മുന്നോട്ട് വരാത്തതിനാല്‍ ടീം ഐഎസ്എല്ലില്‍ ഉണ്ടാകില്ല.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം