By: Oneindia Malayalam Video Team
Published : May 02, 2017, 11:55

കെ എം മാണി എല്‍ഡിഎഫിലേക്ക്?

Subscribe to Oneindia Malayalam

യുഡിഎഫ് ബന്ധം ഉപേക്ഷിച്ച കേരള കോണ്‍ഗ്രസ് കെ.എം മാണിയും കൂട്ടരും എല്‍ഡിഎഫിലെത്തിയേക്കുമെന്ന അഭ്യൂഹം ശക്തമാകുന്നു. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പ് ആകുമ്പോഴേക്കും മുന്നണിയില്‍ വലിയ മാറ്റങ്ങളുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. കേരള കോണ്‍ഗ്രസ് ഇടതുമുന്നണിയിലെത്തിയാല്‍ സിപിഐ യുഡിഎഫിലേക്ക് പോയേക്കുമെന്നും രാഷ്ട്രീയ നിരീക്ഷകര്‍ കണക്കുകൂട്ടുന്നു. എല്‍.ഡി.എഫ് ഘടകകക്ഷി നേതാവായ സ്‌കറിയാ തോമസാണ് മാണിയെ ഇടതുമുന്നണയിലെത്തിക്കാന്‍ ചുക്കാന്‍ പിടിക്കുന്നതെന്നാണ് വിവരം. ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ള നേതാക്കള്‍ മാണിയെ യുഡിഎഫില്‍ തിരിച്ചെത്തിക്കണമെന്ന നലപാടുകാരാണ്. എന്നാല്‍, അടുത്തിടെ നടന്ന യോഗത്തില്‍ മാണിയുടെ പിറകെ പോകേണ്ടെന്നാണ് യുഡിഎഫിലുണ്ടായ വികാരം.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം