By: Oneindia Malayalam Video Team
Published : June 13, 2017, 12:55

സുരേന്ദ്രന് പണി കിട്ടി! പരേതന് സമന്‍സ്!

Subscribe to Oneindia Malayalam

കള്ളവോട്ടുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് കെ സുരേന്ദ്രന്‍ ആരോപിച്ച ആരോപണങ്ങള്‍ ഓരോന്നായി പൊളിയുന്നു. കെ സുരേന്ദ്രന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മരിച്ചവരുടെ പട്ടികയിലുള്ള വോട്ടര്‍ സമന്‍സ് കൈയ്യോടെ സ്വീകരിച്ചു. കാസര്‍കോട് വോര്‍ക്കാടി പഞ്ചായത്തിലെ ബാക്രബയല്‍ സ്വദേശി അഹ്മദ് കുഞ്ഞിയാണ് സമന്‍സ് കൈപറ്റിയത്. ഇദ്ദേഹം മരിച്ചുപോയെന്നും ഇദ്ദേഹത്തിന്റെ വോട്ട് ചെയ്തിട്ടുണ്ടെന്നുമായിരുന്നു സുരേന്ദ്രന്റെ വാദം. പരേതന്‍ വോട്ട് രേഖപ്പെടുത്തിയെന്ന് ആരോപിച്ച് കെ സുരേന്ദ്രന്‍ ഹയല്‍ ചെയ്ത കേസിലാണ് ഹൈക്കോടതി അഹ്മദ് കുഞ്ഞിക്ക് സമന്‍സ് അയച്ചത്. ജൂണ്‍ 15ന് കോടതിയില്‍ ഹാജരാകാനാണ് നിര്‍ദ്ദേശം. തെരഞ്ഞെടുപ്പ് സമയത്ത് വിദേശത്ത് പോയെന്ന് സുരേന്ദ്രന്‍ വാദിച്ച അനസ് ഇതുവരെ വിദേശ യാത്ര നടത്തിയിട്ടില്ലെന്ന് പാസ്‌പോര്‍ട്ട് രേഖകള്‍ തെളിയിക്കുന്നുമുണ്ട്. എല്ലാം കൂടി സുരന്ദ്രനെ തിരിഞ്ഞ് കൊത്തുകയാണ്. മീഡിയവണ്‍ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം