By: Oneindia Malayalam Video Team
Published : April 27, 2017, 05:07

അന്ന് സമരം ചെയ്തവരെ പുറത്താക്കി ഇത് കല്യാണ്‍ സാരീസിന്റെ പ്രതികാരം

Subscribe to Oneindia Malayalam

തൃശൂര്‍ കല്യാണ്‍ സാരീസിലെ ആറ് വനിതാജീവനക്കാര്‍ അകാരണമായി തങ്ങളെ പിരിച്ചുവിട്ട കമ്പനി നടപടിക്കെതിരെ 9 ദിവസമായി സരമത്തിലാണ്. ഇരിപ്പുസമരം നടത്തിയ ആറ് സ്ത്രീകളാണ് കമ്പനിയുടെ പ്രതികാരനടപടിയെത്തുടര്‍ന്ന് ജോലി നഷ്ടപ്പെട്ടതിനെതിരെ വീണ്ടും സമരവുമായി മുന്നോട്ട് വന്നിരിക്കുന്നത്. സീനിയോരിറ്റിയോ മാനദണ്ഡങ്ങളോ പാലിക്കാതെ പിരിഞ്ഞുപോകണം എന്ന കമ്പനിയുടെ ഏകപക്ഷീയമായ തീരുമാനത്തെ വക വെക്കില്ലെന്ന് പറഞ്ഞാണ് തൃശൂര്‍ അശ്വനി ജങ്ഷന് മുന്നില്‍ സമരത്തിനിറങ്ങിയിരിക്കുന്നത്. കോടതിയില്‍ നിന്നും കമ്പനിയുടെ ഡിപ്പോ നഷ്ടത്തിലാണെന്ന് കാണിച്ച് അടച്ചുപൂട്ടാനുള്ള ഉത്തരവ് വാങ്ങിയതിന്റെ ബലത്തിലാണ് ഇക്കുറി കല്യാണ്‍ സാരീസിന്റെ പ്രതികാര നടപടി.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം