By: Oneindia Malayalam Video Team
Published : May 15, 2017, 12:15

ആര്‍എസ്എസ് പ്രവര്‍ത്തകന്‍റെ കൊലപാതകം; 3പേര്‍ പിടിയില്‍

Subscribe to Oneindia Malayalam

പയ്യന്നൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ചൂരക്കാട്ട് ബിജുവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മൂന്നു പേരെ പോലീസ് പിടികൂടി. ഞായറാഴ്ച രാത്രിയും തിങ്കളാഴ്ച പുലര്‍ച്ചെയുമായി പോലീസ് നടത്തിയ തിരച്ചിലിലാണ് മുഖ്യപ്രതിയടക്കം മൂന്നു പേര്‍ പോലീസിന്റെ വലയിലായത്. കൊലപാതക സംഘത്തില്‍ ഏഴു പേര്‍ ഉണ്ടായിരുന്നതായാണ് പോലീസ് സംശയിക്കുന്നത്. ഇവരില്‍ നാലു പേര്‍ക്കാണ് കൊലയുമായി നേരിട്ടു പങ്കുള്ളത്. മറ്റുള്ളവര്‍ ഗൂഡാലോചനയില്‍ പങ്കാളിയാണെന്നാണ് പോലീസ് പറയുന്നത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം