By: Oneindia Malayalam Video Team
Published : June 10, 2017, 01:18

കേരള കോണ്‍ഗ്രസ് LDFലേക്കോ? മുന്നണിപ്രവേശനം ഉടന്‍

Subscribe to Oneindia Malayalam

കേരള കോണ്‍ഗ്രസ് എം ഉടനെ തന്നെ മുന്നണി പ്രവേശനം നടത്തുമെന്ന് പാര്‍ട്ടി ഉപാധ്യക്ഷന്‍ സിഎഫ് തോമസ്. അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുന്‍പ് മുന്നണിപ്രവേശനം നടത്തുമെന്ന് പറഞ്ഞ സിഎഫ് തോമസ് എന്നാല്‍ ഏത് മുന്നണിയിലാണ് പ്രവേശിക്കുക എന്ന് വെളിപ്പെടുത്തിയില്ല. സിഎഫ് തോമസിന്റെ പ്രതികരണത്തെത്തുടര്‍ന്ന് കെ എം മാണിയും മുന്നണിപ്രവേശനത്തെക്കുറിച്ച് പ്രതികരിച്ചു. ഏത് മുന്നണിയിലാണ് പ്രവേശിക്കുന്നത് എന്ന് ഇപ്പോള്‍ തീരുമാനിച്ചിട്ടില്ലെന്നും യുക്തമായ സമയത്ത് ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നായിരുന്നു മാണിയുടെ പ്രതികരണം.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം