By: Oneindia Malayalam Video Team
Published : April 12, 2017, 11:51

മലപ്പുറത്ത് വോട്ടിങ് യന്ത്രത്തില്‍ തകരാറ്

Subscribe to Oneindia Malayalam

ലോക്സഭാ മണ്ഡലം ഉപതിരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴു മുതല്‍ വൈകീട്ട് ആറു വരെയാണ് വോട്ടെടുപ്പ്. മുസ്ലീം ലീഗ് സ്ഥാനാര്‍ഥി പി കെ കുഞ്ഞാലിക്കുട്ടി, പാണക്കാട് ശിഹാബ് തങ്ങള്‍ എന്നിവര്‍ രാവിലെ തന്നെ വോട്ട് ചെയ്യാനെത്തി. പാണക്കാട് എഎംയുപി സ്‌കൂളിലാണ് ഇരുവരും വോട്ട് രേഖപ്പെടുത്തിയത്.യുഡിഎഫിന് ഇത്തവണ മികച്ച ഭൂരിപക്ഷം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പാണക്കാട് ശിഹാബ് തങ്ങള്‍ പറഞ്ഞു.
പോളിങ് കൂടാന്‍ തന്നെയാണ് സാധ്യതയെന്നും അതുകൊണ്ടു തന്നെ മികച്ച ഭൂരിപക്ഷം ലഭിക്കുമെന്ന് കുഞ്ഞാലിക്കുട്ടിയും ആത്മവിശ്വാസം പ്രകടിപ്പിച്ചു.
യുഡിഎഫിന്റെ പ്രവര്‍ത്തനവും പ്രചാരണവും വളരെ ചിട്ടയോടെയായിരുന്നു. പ്രാദേശികമായ പ്രശ്നങ്ങള്‍ പരിഹരിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഇടതുപക്ഷവും വിജയപ്രതീക്ഷയിലാണ്. അന്തിമ തീരുമാനം ജനങ്ങളുടേതാണെന്നാണ് മുതിര്‍ന്ന നേതാവ് ടി കെ ഹംസ പ്രതികരിച്ചത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം