By: Oneindia Malayalam Video Team
Published : June 12, 2017, 04:59

മഞ്ചേശ്വരത്ത് ഉപതെരഞ്ഞെടുപ്പ്? ഇടതുമായി ലീഗിന് രഹസ്യധാരണ?

Subscribe to Oneindia Malayalam

കള്ളവോട്ട് ആരോപണം ശക്തമായ മഞ്ചേശ്വരത്ത് ബിജെപി നേതാവ് കെ സുരേന്ദ്രന്‍ എംഎല്‍എ ആകുമെന്ന് സൂചന. കള്ളവോട്ട് നടന്നതുമായി ബന്ധപ്പെട്ട് സുരേന്ദ്രന്‍ നല്‍കിയിരുന്ന കേസ് അന്തിമ ഘട്ടത്തിലാണ് . കേസില്‍ അടുത്ത മാസം വിധി വരും. വിധി സുരേന്ദ്രന്‍ അനുകൂലമായിരിക്കുമെന്നാണ് പുറത്തു വരുന്ന സൂചനകള്‍. അങ്ങനെയെങ്കില്‍ സുരേന്ദ്രന്‍ എംഎല്‍എ ആകും. അതിനിടെ കേസില്‍ വിധി പ്രതികൂലമായിരിക്കുമെന്ന് മനസിലാക്കിയ മുസ്ലിംലീഗ് സുരേന്ദ്രന്‍ എംഎല്‍എ ആകാതിരിക്കാനുള്ള നീക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ഇതിനായി നിലവിലെ എംഎല്‍എ അബ്ദുള്‍ റസാഖിനെ രാജി വയ്പ്പിക്കാനുള്ള ശ്രമങ്ങള്‍ ലീഗ് നടത്തുന്നുണ്ടെന്നാണ് സൂചനകള്‍. മാതൃഭൂമിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം