By: Oneindia Malayalam Video Team
Published : May 06, 2017, 03:26

ഫിഫയുടെ കളി മെസ്സിയോട് വേണ്ട!

Subscribe to Oneindia Malayalam

അര്‍ജന്റീന താരം ലയണല്‍ മെസിക്ക് നാല് മത്സരങ്ങളില്‍ ഏര്‍പ്പെടുത്തിയ വിലക്ക് ഫിഫ റദ്ദാക്കി. മാര്‍ച്ചില്‍ ചിലിക്കെതിരായ മത്സരത്തിനിടെ റഫറിയോട് അപമര്യാദയായി പെരുമാറിയതിനായിരുന്നു ഫിഫ നാല് മത്സരങ്ങളില്‍ വിലക്ക് ഏര്‍പ്പെടുത്തിയത്. എന്നാല്‍, വിലക്ക് റദ്ദാക്കണമെന്നാവശ്യപ്പെട്ട് അര്‍ജന്റീന ഫുട്ബോള്‍ ഫെഡറേഷനും മെസിയും നല്‍കിയ അപ്പീല്‍ ഫിഫ അംഗീകരിച്ചു. കുറ്റം തെളിയിക്കാന്‍ പോന്ന തെളിവുകള്‍ ഇല്ലെന്നാണ് വിലക്ക് റദ്ദാക്കവെ ഫിഫ വ്യക്തമാക്കിയത്.
മത്സരം നിയന്ത്രിച്ച ബ്രസീലിയന്‍ റഫറിക്കെതിരെ മെസി ആക്രോശിക്കുന്നത് മത്സരശേഷം വീഡിയോ ദൃശ്യങ്ങളിലൂടെ കണ്ടതിനെ തുടര്‍ന്നാണ് ഫിഫ നടപടി സ്വീകരിച്ചത്. റഫറി പരാതി നല്‍കിയിരുന്നില്ല.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം