By: Oneindia Malayalam Video Team
Published : May 06, 2017, 03:25

ബിജെപിയെ പ്രശംസിച്ചു, ലീഗ് അധ്യക്ഷയുടെ സ്ഥാനം തെറിച്ചു

Subscribe to Oneindia Malayalam

വനിത ലീഗ് സംസ്ഥാന പ്രസിഡന്റ് ഖമറൂന്നീസ അന്‍വറിനെതിരെ ലീഗ് നടപടി. സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തു നിന്നും ഖമറൂന്നീസയെ നീക്കി. ബിജെപിയുടെ ഫണ്ട് ശേഖരണം ഉദ്ഘാടനം ചെയ്ത് ബിജെപിയെ പുകഴ്ത്തി സംസാരിച്ചതിനാണ് നടപടി. ബിജെപിയെ പുകഴ്ത്തിയത് തെറ്റാണെന്നും നാക്ക് പിഴ സംഭവിച്ചതാണെന്നും ചൂണ്ടികാട്ടി ഖമറൂന്നീസ ലീഗ് നെതൃത്വത്തിന് മാപ്പ് എഴുതി നല്‍കിയിരുന്നു. എന്നാല്‍ അതിന് ശേഷവും സമൂഹ മാധ്യമങ്ങളില്‍ ബിജെപിയെ പുകഴ്ത്തി സംസാരിച്ചു എന്നാണ് പാര്‍ട്ടിയുടെ കണ്ടെത്തല്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം