By: Oneindia Malayalam Video Team
Published : June 09, 2017, 11:17

LDF മദ്യനയം! 'മദ്യമുതലാളിമാരുമായി രഹസ്യധാരണ?'

Subscribe to Oneindia Malayalam

സംസ്ഥാന സര്‍ക്കാരിന്റെ പുതിയ മദ്യനയത്തിനെതിരേ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസും ബിജെപിയും രംഗത്ത്. കടുത്ത ഭാഷയിലാണ് ഇരു പാര്‍ട്ടികളും സര്‍ക്കാരിനെ വിമര്‍ശിച്ചത്. ജൂലൈ ഒന്നു മുതലാണ് പുതിയ മദ്യനയം നിലവില്‍ വരുന്നത്.
ബാര്‍ മുതലാളിമാരുമായി തിരഞ്ഞെടുപ്പിനു മുമ്പു തന്നെ സര്‍ക്കാര്‍ കരാര്‍ ഉണ്ടാക്കിയെന്നും ഇതാണ് ഇപ്പോള്‍ നടപ്പാക്കുന്നതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. കേരളത്തെ മദ്യത്തില്‍ മുക്കിക്കൊല്ലുന്ന നയമാണിത്. പ്രതിപക്ഷം ഇതിനെ നേരിടുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം