By: Oneindia Malayalam Video Team
Published : May 09, 2017, 01:06

നവദമ്പതികള്‍ വന്നത് JCBയില്‍ ; വരനെ പൊലീസ് പിടിച്ചു

Subscribe to Oneindia Malayalam

വിവാഹാഘോഷം വ്യത്യസ്തമാക്കാനായി വരന്റെ കൂട്ടുകാര്‍ സംഘടിപ്പിച്ച ഘോഷയാത്ര പൊല്ലാപ്പായി. പുന്നപ്ര പറവൂരില്‍ മെയ് 7 ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം. വിവാഹശേഷം ജെസിബിയും മറ്റു വാഹനങ്ങളും ഉപയോഗിച്ച് ഗതാഗതം തടസപ്പെടുത്തുന്ന രീതിയില്‍ ഘോഷയാത്ര സംഘടിപ്പിച്ചതിന് വരനെതിരെയും ജെസിബി ഉടമയ്ക്കെതിരെയും പോലീസ് കേസെടുത്തു. വധുവിന്റെ വീട്ടില്‍ നിന്ന് താലിക്കെട്ട് കഴിഞ്ഞ് പുറപ്പെട്ട വരന്റെ സംഘമാണ് ഗതാഗതം തടസപ്പെടുത്തുന്ന രീതിയില്‍ ഘോഷയാത്ര സംഘടിപ്പിച്ചത്. വരനെയും വധുവിനെയും ജെസിബിയുടെ മുന്നിലെ ബക്കറ്റുഭാഗത്ത് കയറ്റിനിര്‍ത്തിയായിരുന്നു ഘോഷയാത്ര. ജെസിബിയുടെ അകമ്പടിയായി നിരവധി വാഹനങ്ങളുമുണ്ടായിരുന്നു. വരന്റെ കൂട്ടുകാരാണ് ഇത്തരത്തിലുള്ള ഘോഷയാത്ര സംഘടിപ്പിച്ചത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം