By: Oneindia Malayalam Video Team
Published : June 20, 2017, 04:07

രാഷ്ട്രപതി സ്ഥാനാര്‍ഥി ദലിതനെ തേടി കോണ്‍ഗ്രസ്

Subscribe to Oneindia Malayalam

രാംനാഥ് കോവിന്ദിനെ രാഷ്ട്രപതി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച ബിജെപി നീക്കം പ്രതിപക്ഷപാര്‍ട്ടികള്‍ക്കിടയില്‍ വിള്ളലുണ്ടാക്കി. ഇതോടെ ബദല്‍ സ്ഥാനാര്‍ഥി എന്നത് കോണ്‍ഗ്രസിന് കൂടുതല്‍ സമ്മര്‍ദ്ദം നല്‍കുന്നതായി. ദലിത് സ്ഥാനാര്‍ഥിയെന്ന കാരണത്താല്‍ മായാവതി അടക്കമുള്ളവര്‍ എന്‍ഡിഎക്ക് പിന്തുണ നല്‍കാന്‍ തീരുമാനമെടുത്തതോടെ കോണ്‍ഗ്രസിന്റെ സമ്മര്‍ദ്ദം ഉയര്‍ന്നുകഴിഞ്ഞു. ഈ സാഹചര്യത്തില്‍ എന്‍ഡിഎക്കെതിരെ ദലിത് സ്ഥാനാര്‍ഥിയെ തന്നെ നിര്‍ത്തി പ്രതിരോധനം ഉയര്‍ത്താനാണ് പ്രതിപക്ഷപാര്‍ട്ടികളുടെ കൂട്ടായ്മ ആഗ്രഹിക്കുന്നത്. വ്യാഴാഴ്ചക്കുള്ളില്‍ അന്തിമതീരുമാനമുണ്ടാകുമെന്നാണ് സൂചന.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം