By: Oneindia Malayalam Video Team
Published : June 20, 2017, 10:28

ഖത്തര്‍ പ്രതിസന്ധി 'വര്‍ഷങ്ങളോളം നീണ്ടേക്കാം'

Subscribe to Oneindia Malayalam

ഖത്തറിനെതിരായ ഉപരോധം വര്‍ഷങ്ങളോളം നീണ്ടുനിന്നേക്കാമെന്ന് യുഎഇ.
ഉപരോധം അവസാനിപ്പിക്കാന്‍ നാല് അറബ് രാഷ്ട്രങ്ങള്‍ തയ്യാറാവാത്തതോടെ ഖത്തര്‍ പ്രതിസന്ധി വര്‍ഷങ്ങള്‍ നീണ്ടുനില്‍ക്കുമെന്നാണ് യുഎഇ നല്‍കുന്ന മുന്നറിയിപ്പ്. തിങ്കളാഴ്ചയാണ് യുഎഇ വിദേശകാര്യ മന്ത്രി അന്‍വര്‍ ഗര്‍ഗാഷ് ഖത്തറിനെ ഒറ്റപ്പെടുത്തിയ നടപടി ഏറെക്കാലം നീണ്ടുനില്‍ക്കുമെന്നും പെട്ടെന്ന് പിന്തുണ പ്രഖ്യാപിക്കില്ലെന്നും വ്യക്തമാക്കിയത്. പാരീസില്‍ വച്ച് മാധ്യമങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഭീകരവാദത്തിന് പണം നല്‍കുന്നുവെന്നും മേഖലയിലെ സമാധാനത്തിന് ഉലച്ചിലുണ്ടാക്കുവെന്ന ജിസിസി രാജ്യങ്ങള്‍ ഖത്തറിനെതിരെ ചുമത്തിയ കുറ്റം അംഗീകരിക്കാന്‍ ഖത്തര്‍ ഇതുവരെയും തയ്യാറായിട്ടില്ല.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം