By: Oneindia Malayalam Video Team
Published : July 26, 2017, 05:13

ബ്ലാസ്‌റ്റേഴ്‌സ് ആരാധകരെ കാത്ത് മറ്റൊരു സര്‍പ്രൈസ് കൂടി

Subscribe to Oneindia Malayalam

കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് ഒരു വലിയ വിദേശതാരം കൂടി എത്തുമെന്ന് സൂചന. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ഒരു പ്രമുഖ ഗോളിയെയാണ് ബ്ലാസ്‌റ്റേഴ്‌സ് സ്വന്തം നിരയിലെത്തിക്കാന്‍ ചരടുവലി നടത്തുന്നത്. പുതിയ കോച്ച് റെനി മ്യൂലന്‍സ്റ്റീന്‍ ആണ് ഇക്കാര്യത്തില്‍ ചുക്കാന്‍ പിടിക്കുന്നത്. നവംബറിന് മുന്‍പായി മികച്ചൊരു വിദേശ ഗോള്‍ കീപ്പര്‍ ബ്ലാസ്റ്റേഴ്‌സിലെത്തുമെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സൂചന നല്‍കിയിരുന്നു. തുടര്‍ന്ന് ബ്ലാസ്റ്റേഴ്‌സ് വൃത്തങ്ങളാണ് ഇംഗ്ലീഷ് പ്രീമീയര്‍ ലീഗിലെ ഒരു ഗോള്‍ കീപ്പര്‍ എത്തുമെന്ന സൂചന ബ്ലാസ്റ്റേഴ്‌സ് വൃത്തങ്ങള്‍ നല്‍കിയത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം