By: Oneindia Malayalam Video Team
Published : May 11, 2017, 11:37

നാരദജയന്തി ദിനത്തില്‍ RSS വക ആദരിക്കല്‍ ആരെയെന്നോ?

Subscribe to Oneindia Malayalam

പശ്ചിമബംഗാളിലെ ദേശസ്‌നേഹികളായ മാധ്യമപ്രവര്‍ത്തകരെ ആദരിക്കാന്‍ ആര്‍എസ്എസ്. ആര്‍എസ്എസിന് കീഴിലുള്ള വിശ്വ സാമ് വേദ് കേന്ദ്രയാണ് ദേശസ്‌നേഹികളായ മാധ്യമപ്രവര്‍ത്തകരെ തെരഞ്ഞുപിടിച്ച് ആദരിക്കാന്‍ ഒരുങ്ങുന്നത്. ആര്‍എസ്എസിന്റെ വീക്ഷണത്തില്‍ ലോകത്തെ ആദ്യത്തെ മാധ്യമപ്രവര്‍ത്തകനായ നാരദമുനിയുടെ ജയന്തിയോടനുബന്ധിച്ച് നടത്തുന്ന ചടങ്ങിലാകും മാധ്യമപ്രവര്‍ത്തകരെ ആദരിക്കുക. സത്യസന്ധമായ മാധ്യമപ്രവര്‍ത്തനം രാജ്യത്തെ ശക്തിപ്പെടുത്തുമെന്ന് തിരിച്ചറിഞ്ഞാണ് മാധ്യമപ്രവര്‍ത്തകരുടെ നിസ്തുല സംഭാവനകളെ മുന്‍നിര്‍ത്തി ആദരിക്കുന്നതെന്നാണ് ആര്‍എസ്എസ് വാദം.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം