By: Oneindia Malayalam Video Team
Published : April 12, 2017, 11:54

സഞ്ജു ഡല്‍ഹിയെ രക്ഷിച്ചത് ഇങ്ങനെ

Subscribe to Oneindia Malayalam

ഐ പി എല്ലില്‍ സെഞ്ചുറിയടിക്കുന്ന ആദ്യത്തെ മലയാളിയായ സഞ്ജു സാംസന്റെ മികവില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിന് ജയം. ജയം എന്ന് ചുമ്മാ പറഞ്ഞാലൊന്നും പോര, 97 റണ്‍സിന്റെ പടുകൂറ്റന്‍ ജയം എന്ന് തന്നെ പറയണം. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി ഡെയര്‍ഡെവിള്‍സ് നാല് വിക്കറ്റിന് 204 റണ്‍സ് എടുത്തപ്പോള്‍ റൈസിങ് പുനെ സൂപ്പര്‍ജയന്റ്സിന്റെ മറുപടി വെറും 108 റണ്‍സില്‍ ഒതുങ്ങി.
സ്റ്റീവ് സ്മിത്തിന്റെ അഭാവത്തില്‍ പുനെയെ നയിച്ച അജിന്‍ക്യ രഹാനെയാണ് ആദ്യം പുറത്തായത്. സ്‌കോര്‍ 10. പിന്നാലെ 20 റണ്‍സുമായി മായങ്ക് അഗര്‍വാളും പുറത്തായി. അതിന് ശേഷം ബാറ്റ്സ്മാന്‍മാരുടെ ഒരു ഘോഷയാത്രയായിരുന്നു. ധോണി 14 പന്തില്‍ 11, ഭാട്ടിയ 17 പന്തില്‍ 16, ചാഹര്‍ 6 പന്തില്‍ 14 എന്നിവര്‍ മാത്രമാണ് പിന്നെ രണ്ടക്കം കടന്നത്. 16.1 ഓവറില്‍ 108 റണ്‍സിന് അവരുടെ പോരാട്ടം അവസാനിച്ചു. സഹീര്‍ ഖാന്‍ നാല് വിക്കറ്റ് വീഴ്ത്തി.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം