By: Oneindia Malayalam Video Team
Published : April 18, 2017, 03:47

പ്രതീക്ഷയറ്റ് ശ്രീശാന്ത്, ബിസിസിഐ കനിഞ്ഞില്ല

Subscribe to Oneindia Malayalam

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിനെതിരായ ആജീവനാന്ത വിലക്ക് നീക്കില്ലെന്ന് ബിസിസിഐ ഹൈക്കോടതിയെ അറിയിച്ചു. മുൻഭരണസമിതിയുടെ തീരുമാനത്തിൽ മാറ്റം വരുത്തിയിട്ടില്ലെന്നും ബിസിസിഐ വ്യക്തമാക്കി. സ്കോട്ട്ലൻ‍ഡ് പ്രീമിയർ ലീഗിൽ ഗ്രെൻറോത്ത് ക്ലബ്ബിനു വേണ്ടി കളിക്കാൻ ബിസിസിഐ അനുമതിനൽകണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജി. ഇതിനു മറുപടി നൽകുകയായിരുന്നു ബിസിസിഐ. ശ്രീശാന്ത് നൽകിയ ഹർജിയിൽ കേന്ദ്ര സർക്കാരിനും ബിസിസിഐക്കും ഹൈക്കോടതി നോട്ടിസ് പുറപ്പെടുവിച്ചിരുന്നു.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം