By: Oneindia Malayalam Video Team
Published : May 09, 2017, 12:52

ഹൈക്കോടതി ജഡ്ജി കര്‍ണന് തടവുശിക്ഷ

Subscribe to Oneindia Malayalam

കോടതിയലക്ഷ്യകേസില്‍ ജസ്റ്റിസ് സിഎസ് കര്‍ണ്ണന് ആറ് മാസം തടവ്. ചൊവ്വാഴ്ച സുപ്രീം കോടതിയാണ് കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി സിഎസ് കര്‍ണ്ണന് ശിക്ഷ വിധിച്ചത്. ജസ്റ്റിസിനെ ഉടന്‍ ജയിലില്‍ അടയ്ക്കാന്‍ ആവശ്യപ്പെട്ട കോടതി കര്‍ണ്ണന് മാനസിക അസ്വാസ്ഥ്യമില്ലെന്ന് കോടതി ചൂണ്ടിക്കാണിച്ചു. കര്‍ണ്ണന്റെ പ്രസ്താവനകള്‍ പ്രസിദ്ധീകരിക്കരുതെന്ന് മാധ്യമങ്ങളോട് നിര്‍ദേശിച്ച കോടതി പ്രസിദ്ധീകരിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ അറസ്റ്റ് ചെയ്യണമെന്ന കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജിയുടെ ഉത്തരവിലാണ് സുപ്രീം കോടതി നടപടി. ഇത്തരത്തില്‍ ഹൈക്കോടതി ജഡ്ജിയെ കോടതിയലക്ഷ്യക്കേസില്‍ ശിക്ഷിക്കുന്നതും ആദ്യത്തെ സംഭവമാണ്. വിവാദ ഉത്തരവുകളെ തുടര്‍ന്ന് ജസ്റ്റിസ് കര്‍ണ്ണന്റെ മാനസിക നില പരിശോധിക്കാന്‍ നേരത്തെ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. പരിശോധിക്കാനെത്തിയ സംഘത്തെ അദ്ദേഹം മടക്കിയയ്ക്കുകയായിരുന്നു.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം