By: Oneindia Malayalam Video Team
Published : January 09, 2017, 03:00

ഭാര്യയുടെ ട്രാൻസ്ഫർ ട്വിറ്റ് ചെയ്തു ചോദിച്ച ടെക്കിക്കു സുഷമ സ്വരാജിന്റെ കിടിലൻ മറുപടി

Subscribe to Oneindia Malayalam

സോഷ്യൽ മീഡിയ സംവിധാനങ്ങളെ ഭരണസൗകര്യത്തിനായി സാമർത്ഥ്യത്തോടെ ഉപയോഗിക്കുന്നയാളാണ് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. മന്ത്രിയുടെ ഈ 'ക്രേസിനെ' ചൂഷണം ചെയ്യാൻ ഒരു ടെക്കി നടത്തിയ ശ്രമം നാണക്കേടിൽ കലാശിച്ചു.
റെയിൽവേയുടെ ഝാൻസി സെക്ഷനിൽ ജോലി ചെയ്യുന്ന ഭാര്യയെ സ്വന്തം നഗരമായ പൂനെയിലേക്ക് മാറ്റണമെന്നായിരുന്നു ഐടി ജീവനക്കാരനായ സ്മിത് രാജിന്റെ ആവശ്യം.
നിങ്ങൾ ഭാര്യയും ഭർത്താവും എന്റെ മന്ത്രാലയത്തിനു കീഴിലാണെങ്കിൽ നിങ്ങൾ ഇതിന്റെ പേരിൽ സസ്പെൻഷൻ ഉറപ്പായും കിട്ടുമെന്നായിരുന്നു സുഷമയുടെ മറുപടി.
പല അത്യാവശ്യ സാഹചര്യങ്ങളിലും ട്വിറ്ററിലൂടെ പരാതി അറിയിക്കുന്നവരെ സുഷമ സഹായിച്ചിരുന്നു. ഇതു കണ്ടാണ് ടെക്കി ഈ ഐഡിയ തോന്നിയതെന്നാണ് രസകരമായ കാര്യം.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം