By: Oneindia Malayalam Video Team
Published : January 13, 2017, 06:56

ടാറ്റാ സൺസിന്റെ പുതിയ ചെയർമാൻ എൻ ചന്ദ്രശേഖരനെ കുറിച്ച് അറിയേണ്ടതെല്ലാം

Subscribe to Oneindia Malayalam


സൈറസ് മിസ്ത്രിക്കു പകരക്കാരനായി ടാറ്റാ സൺസിന്റെ അമരത്തിലേക്ക് എത്തിയിരിക്കുന്ന എൻ ചന്ദ്രശേഖരനെ കുറിച്ച് തിരയുന്ന തിരക്കിലാണ് എല്ലാവരും.
ഏറ്റവും വലിയ പ്രത്യേകത പാഴ്സിയല്ലാത്ത ഒരാൾ ആദ്യമായാണ് ഇന്ത്യയിലെ ഏറ്റവും പാരമ്പര്യമുള്ള ഈ ബിസിനസ് ഗ്രൂപ്പിന്റെ ചെയർമാൻ സ്ഥാനത്ത് എത്തുന്നതെന്നാണ്.
തമിഴ് നാട് നമക്കൽ സ്വദേശിയാണ് ചന്ദ്രശേഖരൻ. കോയമ്പത്തൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലും ട്രിച്ച് റീജനൽ എൻജിനീയറിങ് കോളജിലുമായിരുന്നു പഠനം.
2009 മുതൽ ടിസിഎസിനെ കൺട്രോൾ ചെയ്തിരുന്നത് ചന്ദ്രശേഖരനായിരുന്നു. ആറു ലക്ഷം ജീവനക്കാരുള്ള ടാറ്റാ ഗ്രൂപ്പിന്റെ മാതൃകമ്പനിയാണ് ടാറ്റാ സൺസ്. കഴിഞ്ഞ ഒക്ടോബറിലാണ് സൈറസ് പല്ലോൻജി മിസ്ത്രിയെ ചെയർമാൻ സ്ഥാനത്തു നിന്നു നീക്കിയത്.
എന്തായിരിക്കും എൻ ചന്ദ്രശേഖരനെ പോലൊരാളെ ടാറ്റാ സൺസിന്റെ ചെയർമാനാക്കാൻ തീരുമാനിച്ചതെന്ന് ആലോചിച്ചിട്ടുണ്ടോ?
1 വിശ്വാസം
ടിസിഎന്റെ ചുമതലക്കാരനായ ചന്ദ്രശേഖരൻ ആ കമ്പനിയെ മൂന്നു മടങ്ങ് ലാഭത്തിലേക്ക് എത്തിച്ചിരുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ സോഫ്റ്റ് വെയർ-സേവന കയറ്റുമതി കമ്പനിയുടെ സാമ്പത്തിക വർഷത്തെ ലാഭം 24375 കോടി രൂപയോളം വരും.
2 മികച്ച നേതാവ്
ചന്ദ്രശേഖരൻ ചുമതലയേറ്റെടുക്കുമ്പോൾ ടിസിഎസിൽ ആകെ സങ്കീർണമായ ഒരു സ്ഥിതിയാണുണ്ടായിരുന്നത്. അതിനെ തന്റെ മികച്ച നേതൃപാടവം കൊണ്ട് കീഴടക്കാനായതാണ് ഇയാളെ രത്തൻ ടാറ്റയുടെ പ്രിയപ്പെട്ടവനാക്കി മാറ്റിയത്.
3 അന്താരാഷ്ട്രപരിചയം
ആഗോള സാമ്പത്തിക കാലാവസ്ഥയെ കുറിച്ചുള്ള അറിവാണ് ചന്ദ്രശേഖരനെ മറ്റുള്ളവരിൽ നിന്നും വേറിട്ട് നിർത്തുന്ന ഒരു ഘടകം.ജിഇ, ജെപി മോര്ഗൻ, വാൾമാർട്ട് തുടങ്ങിയ വമ്പൻ കമ്പനികൾ ടിസിഎസിന്റെ ക്ലൈന്റ് ലിസ്റ്റിലുണ്ട്. ഗ്രൂപ്പിന്റെ മൊത്തം വരുമാനത്തിന്റെ മൂന്നിൽ രണ്ടും വിദേശത്തു നിന്നാണെത്തുന്നത്.
4 പരിചയം
1987ൽ ടിസിഎസിൽ ഒരു സാധാരണ സോഫ്റ്റ് വെയർ പ്രോഗ്രാമറായാണ് തുടങ്ങിയത്. 2009 ആകുമ്പോഴേക്കും ആ കമ്പനിയുടെ എല്ലാമെല്ലാമായി മാറാൻ സാധിക്കുക. അന്നു മുതൽ ഇന്നുവരെ കമ്പനിയുടെ പ്രകടനത്തിൽ സ്ഥിരത നിലനിർത്തുക. ഇതുപോലൊരു പരിചയ സമ്പത്താണ് ടാറ്റയ്ക്ക് ഇപ്പോൾ ആവശ്യം.
5 കാഴ്ചപ്പാട്
ടിസിഎസ്സിലെ തിരക്കേറിയ ജോലിക്കിടയിലും നാസ്കോമിലും മറ്റും സജീവമായിരുന്നു ചന്ദ്രശേഖറൻ. ഇന്ത്യൻ ഐടി വ്യവസായത്തെ കുറിച്ച് വ്യക്തമായ ധാരണ ഇദ്ദേഹത്തിനുണ്ട്. മറ്റൊരു രീതിയിൽ പറഞ്ഞാൽ കാഴ്ചപ്പാടും അതിനെ നടപ്പിൽ വരുത്താനുള്ള ഇച്ഛാശക്തിയും സ്വന്തമായുള്ള അപൂർവം ആളുകളിലൊരാളാണ് ചന്ദ്രശേഖരൻ.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം