By: Oneindia Malayalam Video Team
Published : June 21, 2017, 03:48

രാമക്ഷേത്രനിര്‍മാണം അയോധ്യയില്‍ കല്ലുകളെത്തി തുടങ്ങി

Subscribe to Oneindia Malayalam

ഉത്തര്‍ പ്രദേശില്‍ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ ബിജെപി ഭരണം തുടങ്ങിയതോടെ ഹിന്ദുത്വ അജണ്ടകള്‍ നടപ്പില്‍ വരുത്തുക എളുപ്പമായിരിക്കുകയാണ്. ബാബറി മസ്ജിദ് ഭൂമിയിലെ രാമക്ഷേത്ര നിര്‍മ്മാണം സംഘപരിവാറിന്റെ വലിയ ലക്ഷ്യങ്ങളിലൊന്നാണ്. ബാബറി മസ്ജിദ്-രാമജന്മഭൂമി തര്‍ക്കം സംബന്ധിച്ച കേസ് സുപ്രീം കോടതിയില്‍ നിലനില്‍ക്കേ തന്നെ അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിനുള്ള ഒരുക്കങ്ങള്‍ നടക്കുകയാണ്. ഒരു വര്‍ഗീയ കലാപത്തിനുള്ള തിരിയാണ് കൊളുത്തപ്പെടുന്നതെന്ന് ഭയക്കേണ്ടിയിരിക്കുന്നു.
വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിലാണ് ബാബറി മസ്ജിദ് നിലനിന്നിരുന്ന ഇടത്ത് രാമക്ഷേത്ര നിര്‍മ്മാണത്തിനുള്ള നീക്കം നടക്കുന്നത്. ക്ഷേത്ര നിര്‍മ്മാണത്തിന് ആവശ്യമുള്ള കല്ലുകള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും അയോധ്യയില്‍ എത്തിത്തുടങ്ങി.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം