By: Oneindia Malayalam Video Team
Published : June 07, 2017, 06:47

വിശന്നപ്പോള്‍ ആട് തിന്നത് 66,000 രൂപ

Subscribe to Oneindia Malayalam

വിശപ്പു സഹിക്കാന്‍ പറ്റാതായപ്പോഴാണ് ഉടമസ്ഥന്റെ നിക്കറിന്റെ കീശയിലുണ്ടായിരുന്ന പണം ആടിന്റെ ശ്രദ്ധയില്‍പെട്ടത്. പിന്നെ ഒന്നും നോക്കിയില്ല. വേഗം കീശ കടിച്ചു പറിച്ച് പണം അകത്താക്കി. ഉടമസ്ഥന്‍ കുളിക്കാന്‍ പോയ സമയം നോക്കിയാണ് ആടിന്റെ ഈ സാഹസം. കുട്ടിത്തം വിട്ടുമാറാത്ത ആടാണ് തന്റേതെന്നും പേപ്പര്‍ ഭക്ഷണമായി തിന്നുന്നതില്‍ പ്രശസ്തനാണെന്നും സര്‍വേഷ് കുമാര്‍ ചെറുചിരിയോടെ പറയുന്നു. ഏതായാലും പണം അകത്താക്കിയ ആടിനെ കാണാന്‍ നിരവധി ആളുകളാണ് ഇപ്പോള്‍ സര്‍വേഷിന്റെ വീട്ടിലെത്തുന്നത്. ചിലര്‍ ആടിനൊപ്പം നിന്ന് സെല്‍ഫി കൂടി എടുത്തിട്ടാണ് മടങ്ങുന്നത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം