By: Oneindia Malayalam Video Team
Published : May 15, 2017, 01:39

കേരളത്തിലും സൈബര്‍ ആക്രമണം, പഞ്ചായത്തുകളിലെ കംപ്യൂട്ടര്‍ സംവിധാനം തകര്‍ന്നു

Subscribe to Oneindia Malayalam

ലോകത്തെ ഞെട്ടിച്ച വനാക്രൈ റാന്‍സംവെയര്‍ സൈബര്‍ ആക്രമണം കേരളത്തിലും. വയനാട്ടിലെ തരിയോട് ഗ്രാമപഞ്ചായത്തിലും പത്തനം തിട്ടയിലെ അരുവാപ്പുലം പഞ്ചായത്തിലുമാണ് സെെബര്‍ ആക്രമണം റിപ്പോര്‍ട്ട് ചെയ്തത്. തരിയോട് പഞ്ചായത്ത് ഒാഫീസിലെ നാല് കംപ്യൂട്ടറുകള്‍ വനാക്രൈ സൈബര്‍ ആക്രമണത്തില്‍ തകരാറിലായി. കംപ്യൂട്ടറിലെ ഫയലുകള്‍ തിരികെ നല്‍കാന്‍ പണം ആവശ്യപ്പെട്ട് ഭീഷണിയുണ്ട്. വെെറസ് അകറ്റാന്‍ 300ഡോളറിന്‍റെ ബിറ്റ് കോയിനാണ് ആവശ്യപ്പെട്ടത്. ഒരാഴ്ച്ചയ്ക്കകം പണം നല്‍കിയില്ലങ്കില്‍ ഫയലുകള്‍ നശിപ്പിച്ച് കളയുമെന്നും കംപ്യൂട്ടറുകള്‍ തകരാറിലാക്കുമെന്നുമാണ് ഭീഷണി.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം