By: Oneindia Malayalam Video Team
Published : July 13, 2017, 04:34

പ്ലാച്ചിമട ജയിച്ചു, കൊക്കക്കോള തോറ്റു!

Subscribe to Oneindia Malayalam

പാലക്കാട് ജില്ലയിലെ പ്ലാച്ചിമടയില്‍ കൊക്ക കൊള പ്ലാന്റിന് എതിരെ നടന്ന ഐതിഹാസിക സമരം ആരും മറന്നുകാണില്ല. ആഗോള കോര്‍പ്പറേറ്റ് ഭീമനെതിരെ ഒരു കൊച്ചു ഗ്രാമപ്പഞ്ചായത്ത് തുടങ്ങിവച്ച സമരം ലോകശ്രദ്ധ നേടി. അത്രയേറെ പിന്തുണയും നേടി. വര്‍ഷങ്ങള്‍ക്ക് ശേഷം പ്ലാച്ചിമടക്കാര്‍ക്ക് ആശ്വാസം നല്‍കുന്ന ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. പ്ലാച്ചിമടയില്‍ ഇനി പ്ലാന്റ് തുടങ്ങില്ലെന്ന് കൊക്ക കോള കമ്പനി വ്യക്തമാക്കിക്കഴിഞ്ഞു.
സുപ്രീം കോടതിയില്‍ ആണ് കമ്പനി തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. ഇനി കേസിന്റെ ഗതി എന്താകും എന്ന ചോദ്യവും ബാക്കിയാണ്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം