By: Oneindia Malayalam Video Team
Published : January 27, 2017, 11:24

ആര്‍എസ്എസുകാര്‍ കൊല്ലാന്‍ ശ്രമിക്കുന്നുവെന്ന് മുന്‍ പ്രവര്‍ത്തകന്‍, കലാപത്തിന് ബോധപൂര്‍വം ശ്രമിച്ചു, വെളിപ്പെടുത്തല്‍ വീഡിയോ കാണൂ

Subscribe to Oneindia Malayalam

സംഘടനയിലെ മുന്‍ അംഗത്തെ കൊല്ലാന്‍ വേണ്ടി ആര്‍എസ്എസ് ശ്രമം നടത്തുന്നുവെന്ന് ആരോപണം. ആര്‍എസ്എസ് നേതാവ് സുദര്‍ശനും ഹിന്ദു ഐക്യവേദി സംഘടനാ സെക്രട്ടറി സി ബാബുവിനുമെതിരെയാണ് വെളിപ്പെടുത്തല്‍. തന്റെ മരണത്തിനു പിന്നില്‍ സിപിഎം നേതാവ് പി ജയരാജനാണെന്ന് കുറിപ്പ് എഴുതി വാങ്ങിച്ചതിനു ശേഷമായിരുന്നു ആര്‍എസ്എസ് മുന്‍ കാര്യവാഹക് കല്ലയം വിഷ്ണു വെളിപ്പെടുത്തി.

മേഖലയില്‍ സംഘര്‍ഷം ഉണ്ടാക്കാന്‍ നേതൃത്വം പലതവണ ആവശ്യപ്പെട്ടിരുന്നു. ആറ്റിങ്ങലില്‍ പെന്തക്കോസ് പള്ളി ആക്രമിക്കാന്‍ ശ്രമിച്ചതും ഇത്തരമൊരു നീക്കത്തിന്റെ ഭാഗമായിട്ടായിരുന്നു. മുസ്ലീം വിഭാഗത്തെ പ്രകോപിപ്പിക്കാന്‍ വേണ്ടി നോമ്പുകാലത്ത് പൊത്തു വണ്ടി തടയാന്‍ നിര്‍ദ്ദേശമുണ്ടായിരുന്നു. ഇത്തരം കാര്യങ്ങളെ ചോദ്യം ചെയ്തത് നേതൃത്വത്തിന്റെ കണ്ണിലെ കരടാക്കി മാറഅറുകയായിരുന്നു.

ധനരാജ് വധക്കേസുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ പോലിസിനു കൈമാറിയതാണ് ആര്‍എസ്എസ് നേതൃത്വത്തെ ചൊടിപ്പിച്ചത്. ബലമായി പിടിച്ചുകൊണ്ടു പോയി 38 ദിവസത്തോളം തടങ്കലിലിട്ടു. ആശുപത്രിയില്‍ വെച്ച് മാധ്യമപ്രവര്‍ത്തകരെ കണ്ട യുവാവ് വ്യക്തമാക്കി. രക്ഷപ്പെട്ട വിഷ്ണു ഇപ്പോള്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം