അവസാന സംവാദ വിഷയമായി നെഹ്രുവിന്റെ പൈതൃകം: 15-ാമത് ജയ്പൂർ ലിറ്ററേച്ചർ ഫെസ്റ്റിവർ സമാപിച്ചു
ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ പൈതൃകത്തെക്കുറിച്ചുള്ള സമാപന സംവാദത്തോടെ ജയ്പൂർ സാഹിത്യോത്സവത്തിന്റെ പതിനഞ്ചാമത് എഡിഷൻ സമാപിച്ചു. എഴുത്തുകാരി ത്രിപുർദമൻ സിംഗ്, ബിജെപി ദേശീയ വക്താവ് ഷാസിയ ഇൽമി, അഭിഭാഷകൻ പിങ്കി ആനന്ദ്, എഴുത്തുകാരൻ പുരുഷോത്തം അഗർവാൾ, അഭിഭാഷകൻ, പ്രൊഫസറും പൊളിറ്റിക്കൽ ഇക്കണോമിസ്റ്റുമായ എവി സിംഗ്, ദേശീയ കമ്മീഷൻ മുൻ ചെയർപേഴ്സൺ വജാഹത്ത് ഹബീബുള്ള, പത്രപ്രവർത്തകനും എഴുത്തുകാരനും കോളമിസ്റ്റുമായ വീർ സംഘ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു നെഹ്‌റു ഇന്ത്യയുടെ ഏറ്റവും വലിയ പ്രധാനമന്ത്രിയാണോ എന്ന വിഷയത്തിലെ ചർച്ച നടന്നത്.
"...പൈതൃകത്തിൽ നേരിട്ട വെല്ലുവിളികൾ... വിഭജനം.. ആളോഹരി വരുമാനം.... രാജ്യത്തെ ബ്രിട്ടീഷ് സാമ്പത്തിക ചൂഷണം എന്നിവ കാരണം അദ്ദേഹം (നെഹ്‌റു) ഏറ്റവും വലിയ പ്രധാനമന്ത്രിയായിരുന്നു. ..". എന്നായിരുന്നു സംവാദത്തിനിടെ അഗർവാൾ വ്യക്തമാക്കിയത്. നെഹ്‌റു വിടവാങ്ങുമ്പോൾ ഇന്ത്യ എവിടെയായിരുന്നുവെന്ന് നോക്കൂ, ആസൂത്രിത സമ്പദ്‌വ്യവസ്ഥ തകർന്നിരുന്നു, രണ്ടാം പഞ്ചവത്സര പദ്ധതി മന്ദഗതിയിലായിരുന്നു. അദ്ദേഹത്തിന്റെ വിദേശനയം മായയും ഫാന്റസിയും കലർന്നതായിരുന്നു, നെഹ്‌റുവിനോട് വളരെ അടുത്ത ചിന്താഗതിയുണ്ടായിരുന്നു അംബേദ്കർ പോലും അതിനെ വലിയ രീതിയില്‍ വിമർശിക്കാന്‍ നിർബന്ധിതമായെന്നും അദ്ദേഹം വ്യക്തമാക്കി.

ദേശീയ, സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തിന്റെ ജ്വാലയായി മാറിയ, ജനാധിപത്യ സോഷ്യലിസത്തിന്റെയും മതേതരത്വത്തിന്റെയും ദർശകനായിരുന്നു നെഹ്റു. ഇന്ത്യയുടെ ആദ്യത്തേതും ഏറ്റവും ദീർഘകാലം പ്രധാനമന്ത്രിയായിരുന്ന വഹർലാൽ നെഹ്‌റുവിനെ ആധുനിക ഇന്ത്യയെക്കുറിച്ചുള്ള ചർച്ചകള്‍ ഒഴിച്ച് നിർത്താനാവില്ല. സമകാലീന കാലത്തും അദ്ദേഹത്തിന്റെ പലദർശനങ്ങലും പ്രാധാന്യമുള്ളതാണെന്നും യോഗത്തില്‍ അഭിപ്രായമുയർന്നു.
അതേസമയം, ജയ്പൂർ ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ പതിനഞ്ചാമത് പതിപ്പിന്റെ തിരശ്ശീല തിങ്കളാഴ്ച വീണു. ഈ വർഷം, ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ നിന്നും ലോകമെമ്പാടുമുള്ള 600 ഓളം പ്രഭാഷകരും കലാകാരന്മാരും അവതാരകരും പരിപാടിയിൽ പങ്കെടുത്തു. ഭാഷ, യുദ്ധം, രാഷ്ട്രീയം, പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാനം, ലിംഗ പ്രശ്‌നങ്ങൾ, ബിസിനസ്സ്, ശാസ്ത്ര സാങ്കേതിക വിദ്യ, ചരിത്രം, സിനിമ, കല, യാത്ര തുടങ്ങിയ വിവിധ വിഷയങ്ങളില്‍ ഫെസ്റ്റിവലില്‍ സംവാദം നടന്നു. കൂടാതെ, അമേർ ഫോർട്ടിലെ മഹത്തായ പൈതൃക സായാഹ്നം, പിങ്ക് സിറ്റിയിലെ ജയ്പൂർ മ്യൂസിക് സ്റ്റേജ് എന്നിങ്ങനെ നിരവധി പരിപാടികളും മേളയുടെ മാറ്റ് വർധിപ്പിച്ചു.
ഈ വർഷം, ഫെസ്റ്റിവലിനെ 'പ്രൊട്ടക്റ്റഡ് ബൈ ഡോറ്റോള്‍' രാജസ്ഥാൻ ടൂറിസം, എൽഐസി, വനിതാ ശിശു വികസന വകുപ്പ് എന്നിവർ പിന്തുണച്ചിരുന്നു. ബാങ്ക് ഓഫ് ബറോഡയും ജാൻ മിചാൽസ്‌കി ഫൗണ്ടേഷനുമാണ് ഈ വർഷത്തെ വേദി പങ്കാളികൾ. എറ്റ്‌സി, ഇന്ത്യയിലെ ഇറ്റലിയുടെ എംബസി ഇസ്‌റ്റിറ്റ്യൂട്ടോ ഇറ്റാലിയാനോ ഡി കൾച്ചർ, ബ്രിട്ടീഷ് കൗൺസിൽ, അയർലൻഡ് എംബസി, യുണൈറ്റഡ് നേഷൻസ്, എസ്‌കോർട്ട്‌സ് ഗ്രൂപ്പ്, ഓസ്‌ട്രേലിയൻ ഹൈക്കമ്മീഷൻ എന്നിവ സെഷൻ പങ്കാളികളായി ഫെസ്റ്റിവലുമായി കൈകോർത്തു.
സാഹിത്യത്തിനുള്ള ജെസിബി സമ്മാനം, ഹത്തോൺഡൻ ലിറ്റററി റിട്രീറ്റ്, ഹീറോ ഫ്യൂച്ചർ എഞ്ചിനീയറിംഗ്, ഇന്ത്യയിലെ യുഎസ് എംബസി, കോൺസുലേറ്റുകൾ എന്നിവ സീരീസ് പങ്കാളികളായി ഫെസ്റ്റിവലിനെ പിന്തുണച്ചു. ഈ വർഷം ആമസോൺ ഇന്ത്യയാണ് ഓൺലൈൻ വിൽപ്പന പങ്കാളി. അമർ ഉജാല, ബിസിനസ് സ്റ്റാൻഡേർഡ്, ദി വീക്ക്, സകാൽ, ന്യൂ ഇന്ത്യൻ എക്സ്പ്രസ്, ദൈനിക് ഭാസ്കർ, രാജസ്ഥാൻ പത്രിക, എബിപി എന്നിവരായിരുന്നു മാധ്യമ പങ്കാളികൾ.
Recommended Video
വൺ ഇന്ത്യ ഡിജിറ്റൽ മീഡിയ പാർട്ണറും ഡെയ്‌ലി ഹണ്ട് ഓൺലൈൻ സ്ട്രീമിംഗ് പാർട്ണറുമായിരുന്നു. RED FM, Chumbak എന്നിവ യഥാക്രമം റേഡിയോ പാർട്ണറും ഗിഫ്റ്റ് പാർട്ണറും ആയി. ഫെസ്റ്റിവലിന് ഒരു രാജ്യ പങ്കാളിയും ഉണ്ടായിരുന്നു - റോയൽ നോർവീജിയൻ എംബസിയായിരുന്നു ഈ പങ്കാളി. പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യ, മഹീന്ദ്ര വേൾഡ് സിറ്റി, ഹൈക്കമ്മീഷൻ ഓഫ് കാനഡ എന്നിവയാണ് മറ്റ് പ്രധാന പങ്കാളികൾ. ഔദ്യോഗിക ഹോസ്പിറ്റൽ പാർട്ണർ എന്ന നിലയിൽ ഫോർട്ടിസ് ഹോസ്പിറ്റലും പിന്തുണച്ചു.












Click it and Unblock the Notifications