ഈ 20 ലക്ഷണങ്ങളിൽ 12 ലക്ഷണമെങ്കിലും ഉണ്ടോ? എങ്കിൽ ആ പുരുഷനെ കണ്ണും പൂട്ടി കല്യാണം കഴിച്ചോളൂ!!
ഈ ഗുണങ്ങൾ നിങ്ങളുടെ പുരുഷനിൽ ഉണ്ടെങ്കിൽ ഒട്ടും വൈകണ്ട, അയാളെ വിവാഹം ചെയ്തോളൂ എന്ന് കേൾക്കുമ്പോൾ കുറച്ച് ഒന്ന് അതിശയം തോന്നും അല്ലേ. സംഭവം ശരിയാണ്. ഏതൊരു മാതാപിതാക്കളും തങ്ങളുടെ മകൾക്ക് വിവാഹപ്രായമാകുമ്പോൾ പ്രാധാന്യം കൊടുക്കുന്ന വസ്തുത എന്തെന്നാൽ തങ്ങളുടെ മകൾക്ക് അനുയോജ്യനായ ഒരു വരനെ ലഭ്യമാകുക എന്നതാണ്. വർഷങ്ങൾക്ക് മുൻപ്, രാജാക്കന്മാർ പോലും തങ്ങളുടെ രാജകുമാരിയ്ക്ക് അനുയോജ്യനായ വരനെ കണ്ടെത്തുന്നതിനായി സ്വയംവരം എന്ന ചടങ്ങ് നടത്തിയിരുന്നു എന്ന കാര്യം അറിയാമല്ലോ.
രാമായണം മഹാഭാരതം ഇവയൊക്കെ ഉദാഹരണമായെടുത്താൽ, അതിലൊക്കെ സീതയുടെയോ അല്ലെങ്കിൽ ദ്രൗപദിയുടെയോ മാതാപിതാക്കൾ അവരുടെ മകൾക്കായി അനുയോജ്യനായ വരനെ കണ്ടെത്തുന്നതിനെ കുറിച്ച് ആഴത്തിൽ ചിന്തിച്ചിരുന്നു എന്ന് കാണാം. ശാരീരിക - മാനസിക ശക്തി തെളിയിക്കുന്ന അഭ്യാസങ്ങളിൽ എല്ലാ രാജകുമാരന്മാരും രാജാക്കന്മാരും പങ്കെടുത്ത് കഴിവ് തെളിയിച്ചാൽ മാത്രമേ സ്വയം വരം നടക്കുകയുള്ളു. ഋഷിവര്യന്മാർ ചിട്ടപ്പെടുത്തിയ 20 മാനദണ്ഡങ്ങളനുസരിച്ച് അനുയോജ്യരാണോ അല്ലയോ എന്ന് തീരുമാനിക്കും.

എന്താണ് ആ 20 മാനദണ്ഡങ്ങൾ?
സാമുദ്രികശാസ്ത്രമെന്നാൽ, നമുക്കറിയാവുന്നതുപോലെ വ്യക്തികളുടെ തേജോവലയം (ഓറ), മുഖം, വ്യക്തിത്വം, മൊത്തം ശരീരം എന്നിവയുടെ വേദകാലപഠനമാണ്. ഈ പഠനമാർഗ്ഗനിർദ്ദേശങ്ങളെ അടിസ്ഥാനമാക്കി, ജീവിതപങ്കാളിയായ പുരുഷനെ കണ്ടെത്തുന്നതിനു മുൻപ് ഈ 20 ലക്ഷണങ്ങൾ ഉണ്ടോ എന്ന് നോക്കേണ്ടതുണ്ട്. അയാൾക്ക് ധൈര്യവും ക്ഷമയും ഉണ്ടായിരിക്കണം. കാര്യം നിസ്സാരമായാലും പ്രശ്നം ഗുരുതരമായാലും ഒരു സിംഹത്തിന്റെ ശൗര്യത്തോടെ എന്തും ഏതും ചെയ്യണം.

അതീവ ജാഗ്രതയുള്ളയാളായിരിക്കണം
ജീവിതത്തിലെ എല്ലാ കാര്യത്തിലും അദ്ദേഹത്തിന് ഏറ്റവും വേണ്ടപ്പെട്ട ആളുടെ കാര്യത്തിലും അതീവ ജാഗ്രതയുള്ളയാളായിരിക്കണം. അദ്ദേഹം ചിലപ്പോൾ കൗശലപൂർവം ആസൂത്രണം ചെയ്യുന്നയാളല്ലെങ്കിൽ പോലും പഴുതുകളിലും പരിഹാരങ്ങളിലും ഒരു ശ്രദ്ധ തീർച്ചയായും ഉണ്ടായിരിക്കണം. അതിരാവിലെ ഉണരുകയും മറ്റുള്ളവരെ അതിന് പ്രേരിപ്പിക്കുകയും ചെയ്യുന്ന ഒരു വ്യക്തി ആരോഗ്യനേട്ടങ്ങളിൽ ശ്രദ്ധയുള്ളയാളും ലക്ഷ്യബോധമുള്ളയാളും ആണ്.

പങ്കാളിയുടെയും മറ്റുള്ളവരുടെയും കാര്യങ്ങൾ
ബുദ്ധിമുട്ടേറിയ ജോലികളിൽ ദൃഢനിശ്ചയവും ശാഠ്യവും കാണിയ്ക്കുന്ന വ്യക്തി കഠിനപ്രയത്നങ്ങളെ ഭയപ്പെടുന്നയാളല്ല. വീട്ടുകാർക്കും കൂട്ടുകാർക്കുമിടയിൽ ഭക്ഷണം, സ്വത്ത് എന്നിവയുടെ തുല്യവും മാന്യവുമായ വിതരണവും പങ്ക് വെയ്ക്കലും വേണമെന്ന് വിശ്വസിക്കുകയും അതിനായി പ്രവർത്തിക്കുകയും ചെയ്യുന്ന ആൾ. പങ്കാളിയുടെ ആവശ്യങ്ങൾ, ആഗ്രഹങ്ങൾ, പ്രവർത്തനങ്ങൾ എന്നിവ പൂർത്തീകരിക്കുന്നതില്പരിഗണനയും ശ്രദ്ധയും മനസും ഉള്ള വ്യക്തി. വ്യക്തിഗതമായതും തൊഴിൽ സംബന്ധമായതുമായ ബന്ധങ്ങൾ അപകടത്തിലാക്കുന്നതിന്റെ നഷ്ടം മനസിലാക്കുന്ന പുരുഷൻ

ക്ഷമാശീലവും സ്ഥിരോത്സാഹവുമുള്ള പുരുഷൻ
തന്റെ ആണത്ത ശൂരതകൾ വിശദമായി പങ്ക് വെയ്ക്കുന്നത് വലിയ സംഭവമാണെന്ന തെറ്റിദ്ധാരണ മിക്ക പുരുഷന്മാർക്കുമുണ്ട്. എന്നാൽ, തന്റെ പ്രണയ ജീവിതത്തെ കുറിച്ചുള്ള സ്വകാര്യതയെ മാനിയ്ക്കുന്ന വ്യക്തി തീർച്ചയായും ഒരു നല്ല പങ്കാളിയായിരിക്കും. ജീവിതത്തിന്റെ ഏത് തുറയിലും ക്ഷമാശീലവും സ്ഥിരോത്സാഹവുമുള്ള പുരുഷൻ. അനാവശ്യകാര്യങ്ങൾ ജീവിതത്തിൽ സൂക്ഷിക്കാതിരിക്കുകയും തനിയ്ക്ക് ഏറ്റവും പ്രിയമുള്ളതും അത്യാവശ്യമുള്ളതുമായ കാര്യങ്ങൾ, വ്യക്തികൾ, ഓർമ്മകൾ എന്നിവയെ സൂക്ഷിച്ചു വെയ്ക്കുകയും ചെയ്യുന്ന പുരുഷൻ

ഉൽക്കർഷേച്ഛയും എളിമയും ഉള്ള പുരുഷൻ
വളരെയധികം വിനയാന്വിതനായ, എന്നാൽ തന്റെ വിവേകം, അഭിമാനം, വളർച്ച, സമൃദ്ധി എന്നിവ നശിപ്പിക്കുന്നതിനായി സമ്പത്തും വിജയവും കൈവിടാത്ത പുരുഷൻ. ഉൽക്കർഷേച്ഛയോടൊപ്പം തന്നെ തനിയ്ക്ക് ചുറ്റുമുള്ളവരോട് എളിമയുള്ളവനുമായ പുരുഷൻ. തനിയ്ക്കുള്ളതിൽ തൃപ്തിപ്പെടുകയും നേട്ടങ്ങൾക്കായി പരിശ്രമിക്കുന്നതിൽ സന്തോഷിക്കുകയും ചെയ്യുന്നതിനൊപ്പം തന്നെ തനിയ്ക്കില്ലാത്തതിനെക്കുറിച്ച് വേവലാതിപ്പെടാതിരിക്കുകയും ചെയ്യുന്ന പുരുഷൻ

ഉറക്കം കുറവ് എന്നാൽ ഉന്മേഷവാൻ
ശരിയായ ഭക്ഷണത്തിലൂടെ തനിയ്ക്കാവശ്യമായ പോഷകങ്ങൾ ലഭ്യമാക്കുകയും സ്വന്തം ആരോഗ്യത്തെക്കുറിച്ച് ബോധവാനായിരിക്കുകയും മറ്റുള്ളവരെ അതിനായി പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന വ്യക്തി. അമിതമായ ഉറക്കം ഒഴിവാക്കുകയും എപ്പോഴും ഉന്മേഷത്തോടെയുമിരിക്കുന്ന പുരുഷൻ. തന്റെ തൊഴിലാളികൾ, തൊഴിലുടമകൾ, സഹപ്രവർത്തകർ എന്നിവരോട് വിനയം, കരുണ, ബഹുമാനം എന്നിവയുള്ളയാൾ. കള്ളന്മാർ, തെമ്മാടികൾ തുടങ്ങിയവർ ആക്രമിക്കുന്ന സമയത്ത് ഭീരുവാകാതിരിക്കുകയും രക്ഷപ്പെടുവാനുള്ള എളുപ്പവഴി തേടാതിരിക്കുകയും ചെയ്യുന്ന വ്യക്തി.

ശുഭാപ്തിവിശ്വാസി, സ്വപ്നങ്ങളെ ഉപേക്ഷിക്കാത്തവൻ
ശുഭാപ്തിവിശ്വാസി, സ്വപ്നങ്ങളെ ഉപേക്ഷിക്കാത്തവൻ
തന്റെ തൊഴിലിൽ ശ്രദ്ധയും കാലാവസ്ഥ പോലെ പുറമേ നിന്നുള്ള തടസ്സങ്ങൾ അവഗണിച്ച് തന്റെ തൊഴിൽ ചെയ്യുന്നതിൽ സന്തോഷവും ഉള്ള വ്യക്തി. ഏറ്റവും കഠിനമായ സമയങ്ങളിൽ പോലും ഒരിയ്ക്കലും ശാന്തത നഷ്ടപ്പെടാതിരിക്കുകയും ക്ഷമ കൈവിടാതിരിക്കുകയും ദ്രുതഗതിയിൽ ചിന്തിക്കുകയും ചെയ്യുന്ന വ്യക്തി. കൂട്ടുകാരുമായും വീട്ടുകാരുമായും കലഹിക്കുമ്പോൾ പോലും ഒരിക്കലും അക്രമാസക്തനാവാതിരിക്കുന്ന പുരുഷൻ. ശുഭാപ്തിവിശ്വാസിയും നല്ലകാര്യങ്ങളിൽ പ്രതീക്ഷയുള്ളവനും തന്റെ സ്വപ്നങ്ങളും വിജയവീഥികളും ഒരിയ്ക്കലും ഉപേക്ഷിക്കാതിരിക്കുകയും ചെയ്യുന്ന വ്യക്തി - ഇങ്ങനെൊക്കെയുള്ള പുരുഷനെ വിവാഹം ചെയ്യാൻ രണ്ടാമതൊന്ന് ആലോചിക്കേണ്ട കാര്യമില്ല.
-
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ശത്രുക്കള്‍ വര്‍ദ്ധിക്കും, ഗൂഢതന്ത്രങ്ങള്‍ മുഖേന കേസിൽപ്പെടാം, നിലവിലുള്ള ജോലിയില്‍ തുടരാനാകില്ല, നാൾഫലം -
വിദേശയാത്രയ്ക്ക് തടസ്സം, വേണ്ടപ്പെട്ടവരുടെ വേർപാട് മൂലം ദുഃഖം, ആരോഗ്യപരമായി ബുദ്ധിമുട്ടുകള്‍, നാൾഫലം -
മിഥുനം രാശി: പത്താം ഭാവത്തിൽ ശനിയും ശുക്രനും, കഠിനാധ്വാനത്തിന് ഫലം, അനാവശ്യ ചിലവ് വേണ്ട -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി












Click it and Unblock the Notifications