വിദേശികളെ കുറയ്ക്കാനുള്ള പ്രമേയം സ്വിസ് ജനത തള്ളി
ബേണ്‍: സ്വിറ്റ്സര്‍ലണ്ടിലെ വിദേശികളുടെ എണ്ണം കുറയ്ക്കണമെന്നാവശ്യപ്പെട്ട് അവിടത്തെ ഒരു പൗരസമിതി കൊണ്ടു വന്ന പ്രമേയം സ്വിസ് ജനത വോട്ടെടുപ്പില്‍ തള്ളി. വിദേശികളുടെ എണ്ണം 19.3 ശതമാനത്തില്‍ നിന്ന് 18 ശതമാനമാക്കി കുറയ്ക്കണമെന്ന നിര്‍ദ്ദേശമാണ് പ്രമേയം കൊണ്ടുവന്നവര്‍ മുന്നോട്ടുവെച്ചത്.
സ്വിറ്റ്സര്‍ലണ്ടിലേക്കുള്ള കുടിയേറ്റം വര്‍ധിച്ചതാണ് ഇത്തരമൊരു പ്രമേയം വരാന്‍ കാരണം. 1990 മുതല്‍ 1999 വരെയുള്ള കാലയളവില്‍ മാത്രം 3,80,000 വിദേശികള്‍ ഇവിടേക്ക് കുടിയേറി.
ഒട്ടേറെ മലയാളികളുള്‍പ്പടെയുള്ള വിദേശികള്‍ ഏറെ ഭയാശങ്കകളോടെയാണ് ഈ പ്രമേയത്തെ കണ്ടിരുന്നത്. പ്രമേയം തള്ളിയെങ്കിലും ജനഹിതവും സമ്മര്‍ദ്ദവും പരിഗണിച്ച് കുടിയേറ്റ നിരക്ക് വെട്ടിക്കുറയ്ക്കാന്‍ സ്വിസ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. യൂറോപ്യേതര രാജ്യങ്ങളില്‍ നിന്നുള്ളവരെയാണ് ഇതു കൂടുതല്‍ ബാധിക്കുക എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.












Click it and Unblock the Notifications