യുഎഇ ജോലിക്ക് പത്താം ക്ലാസ്് കുറഞ്ഞ യോഗ്യത
അബുദാബി: യുഎഇയില്‍ തൊഴില്‍ തേടിയെത്തുന്ന വിദേശികളുടെ കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത പത്താം ക്ലാസ്സായി അവിടത്തെ സര്‍ക്കാര്‍ നിശ്ചയിച്ചു.
സെക്കന്‍ഡറി വിദ്യാഭാസമെങ്കിലുമില്ലാത്ത വിദേശികള്‍ക്ക് ഇനി മുതല്‍ തൊഴില്‍ നല്കില്ലെന്ന് യുഎഇയിലെ സാമൂഹ്യക്ഷേമ- തൊഴില്‍ മന്ത്രി ഹുമൈദ് അല്‍ തായര്‍ പറഞ്ഞു. നിരക്ഷരരായ വിദേശ തൊഴിലാളികളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചതാണ് ഇത്തരമൊരു തീരുമാനമെടുക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
അവിദഗ്ദ്ധ തൊഴിലാളികള്‍ക്ക് പ്രവേശനം നിഷേധിക്കാനും തീരുമാനമായിട്ടുണ്ട്. ഇന്ത്യ, പാകിസ്താന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള അവിദഗ്ദ്ധ തൊഴിലാളികള്‍ക്ക് കഴിഞ്ഞ വര്‍ഷം മുതല്‍ നിയന്ത്രണമേര്‍പ്പെടുത്തിയത് ഇപ്പോള്‍ മറ്റു രാജ്യക്കാര്‍ക്കു കൂടി ബാധകമാക്കിയിരിക്കുകയാണ്.
വിദേശികളെ അപേക്ഷിച്ച് സ്വദേശികള്‍ക്ക് തൊഴില്‍ നല്കാന്‍ ഇനി മുതല്‍ മുന്‍ഗണനയുണ്ടാകുമെന്നും അല്‍ തായര്‍ പറഞ്ഞു.












Click it and Unblock the Notifications