കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബ്രിട്ടനിലേക്കുള്ള പ്രവേശനചട്ടം ഉദാരമാക്കുന്നു

  • By Staff
Google Oneindia Malayalam News

ദില്ലി: ബ്രിട്ടനിലേക്കുള്ള പ്രവേശനച്ചട്ടങ്ങള്‍ ഉദാരമാക്കുന്നതിന്റെ ഭാഗമായി പുതിയ വിസ സമ്പ്രദായം ഒക്ടോബര്‍ രണ്ട് തിങ്കളാഴ്ച നിലവില്‍ വരും. ദില്ലിയിലെ ബ്രിട്ടിഷ് ഹൈകമ്മിഷന്‍ അറിയിച്ചതാണ് ഇക്കാര്യം.

ഇതുവരെ ബ്രിട്ടനിലേക്കുള്ള വിസ നല്കുന്നത് വിവിധരാജ്യങ്ങളിലുള്ള ബ്രിട്ടിഷ് നയതന്ത്ര കാര്യാലയങ്ങളായിരുന്നുവെങ്കിലും ആ രാജ്യത്തിലെ ഇമ്മിഗ്രേഷന്‍ ഓഫീസര്‍ അനുവദിച്ചാല്‍ മാത്രമേ അവിടെ പ്രവേശിക്കാനാവുമായിരുന്നുള്ളു. ഇനി മുതല്‍ വിസയോടൊപ്പം തന്നെ പ്രവേശനത്തിനുള്ള അനുമതിയും ലഭിക്കും. ഇമ്മിഗ്രേഷന്‍ ഓഫീസര്‍ക്ക് ഇനി മുതല്‍ പരിശോധകന്റെ ചുമതല മാത്രമായിരിക്കും ഉണ്ടാവുക.

പുതിയതായി ഏര്‍പ്പെടുത്തുന്ന സ്റാന്‍ഡേര്‍ഡ് വിസയ്ക്ക് സിംഗിള്‍ എന്‍ട്രി വിസയുടെ ഫീസ് നല്കിയാല്‍ മതിയാകും. എന്നാല്‍ ഒരു തവണ മാത്രം പ്രവേശനമനുവദിക്കുന്ന സിംഗിള്‍ എന്‍ട്രി വിസയില്‍ നിന്നു വ്യത്യസ്തമായി സ്റാന്‍ഡേര്‍ഡ് വിസയുടെ കാലാവധിക്കുള്ളില്‍ എത്ര തവണ വേണമെങ്കിലും ബ്രിട്ടനില്‍ വന്നുപോകാനാവും. ആറ് മാസമാണ് സ്റാന്‍ഡേര്‍ഡ് വിസയുടെ കാലാവധി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X