Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യാക്കാരന്‍ ബഹറിന്‍ ഉപദേശകസമിതിയില്‍

മനാമ: ബഹറിനിലെ പരമോന്നത ഉപദേശകസമിതിയായ ഷൂറയിലേക്ക് ഇന്ത്യന്‍ വംശജനായ ബിസിനസ്സുകാരന്‍ മുഹമ്മദ് ദാദാഭായിയെ ആ രാജ്യത്തെ അമീര്‍ ഷെയ്ക്ക് ഹമദ് ബിന്‍ ഇസ അല്‍ ഖലീഫ നാമനിര്‍ദ്ദേശം ചെയ്തു.

നാല്പതംഗ ഉപദേശക സമിതിയില്‍ ഒരു ജൂതനും നാലു വനിതകളുമുണ്ട്. ഇവരില്‍ ആലിസ് സമാന്‍ എന്ന വനിത ക്രിസ്തുമത വിശ്വാസിയാണ്. ഷൂറ 1992ല്‍ രൂപീകരിക്കപ്പെട്ടതിനു ശേഷം ഇതാദ്യമായാണ് ഒരു വനിതയും മുസ്ലിം മതവിശ്വാസിയല്ലാത്തയാളും അതില്‍ അംഗമാവുന്നത്.

മുഹമ്മദ് ദാദാഭായിയുടെ പിതാമഹന്‍ 1935ല്‍ ബഹറിനില്‍ സ്ഥിരതാമസമാക്കിയതാണ്. ദാദാഭായി ഗ്രൂപ്പ് ഇന്ന് ബഹറിനിലെ ഏറ്റവും വലിയ ബിസിനസ് സ്ഥാപനങ്ങളിലൊന്നാണ്. തന്നെ നാമനിര്‍ദ്ദേശംചെയ്തതിന് മുഹമ്മദ് ദാദാഭായി ബഹറിനിലെ അമീറിനും പ്രധാനമന്ത്രി ഷെയ്ക്ക് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫക്കും നന്ദി പ്രകാശിപ്പിച്ചു.

ബഹറിനിലെ മന്ത്രിസഭ പാസാക്കുന്ന നിയമങ്ങള്‍ അമീറിന്റെ അംഗീകാരത്തിനു സമര്‍പ്പിക്കുന്നതിനു മുമ്പ് ഷൂറയുടെ അംഗീകാരം നേടേണ്ടതുണ്ട്. 19 പുതുമുഖങ്ങളുള്ള പുതിയ ഷൂറ ഒക്ടോബര്‍ മൂന്ന് ചൊവാഴ്ച സ്ഥാനമേല്ക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+