ദുബായിലും അബുദാബിയിലും തൊഴില്‍ കോടതികള്‍
ദുബായ്: യുഎഇയില്‍ പുതിയതായി തൊഴില്‍ കോടതികള്‍ സ്ഥാപിക്കുന്നു. സാമുഹ്യ- തൊഴില്‍ വകുപ്പിന്റെ ദുബായിലും അബുദാബിയിലുമുള്ള ഓഫീസ് വളപ്പിലായിരിക്കും ഇവ സ്ഥാപിക്കുക.
തൊഴില്‍കാര്യ വകുപ്പില്‍ അണ്ടര്‍സെക്രട്ടറിയായ ഡോ.ഖാലിദ് അല്‍ കസ്രാജിയെ നീതിന്യായ വകുപ്പുമായി ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തുവാനുള്ള ചുമതല ഏല്പിച്ചതായി യുഎഇ തൊഴില്‍ മന്ത്രി മത്തര്‍ ഹുമൈദ് അല്‍ തയര്‍ വെളിപ്പെടുത്തി.
തൊഴില്‍ മന്ത്രാലയത്തില്‍ ഒരു ദിവസം ശരാശരി 100 പരാതികള്‍ വീതം ലഭിക്കാറുണ്ടെന്ന് മന്ത്രി പറഞ്ഞു. ഇവയില്‍ ഭൂരിഭാഗവും സാധാരണ കോടതിയിലേക്കു വിടുകയാണ് പതിവ്. ഇത്തരം കേസുകള്‍ പരിഹരിക്കുന്നതിലെ കാലതാമസം തൊഴില്‍ കോടതി നിലവില്‍ വരുന്നതോടെ ഒഴിവാകുമെന്ന് മന്ത്രി പറഞ്ഞു.












Click it and Unblock the Notifications