യുഎഇയില്‍ ഡോക്ടര്‍ ലൈസന്‍സിന് പരീക്ഷ
അബുദാബി: യുഎഇയില്‍ ഇന്റേര്‍ണല്‍ മെഡിസിന്‍, ജനറല്‍ സര്‍ജറി, ഓര്‍ത്തോപീഡിക്സ്, പീഡിയാട്രിക്സ്, ഗൈനക്കോളജി, ഒബ്സ്റെട്രിക്സ് എന്നീ വിഭാഗങ്ങളില്‍ പ്രാക്ടീസ് ചെയ്യാനാഗ്രഹിക്കുന്ന ഡോക്ടര്‍മാര്‍ക്ക് ലൈസന്‍സ് ലഭിക്കുന്നതിനുള്ള പരീക്ഷ ഒക്ടോബര്‍ 31 ചൊവാഴ്ച നടക്കും.
യുഎഇയിലെ സര്‍ക്കാര്‍ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും പ്രാക്ടീസിന് ലൈസന്‍സ് ആവശ്യമാണ്. പരീക്ഷയെഴുതാനാഗ്രഹിക്കുന്നവര്‍ക്ക് അബുദാബിയിലെ ആരോഗ്യ മന്ത്രാലയം ഓഫീസില്‍ ഒക്ടോബര്‍ 4, 8, 11 തീയതികളില്‍ തങ്ങളുടെ പേര് രജിസ്റര്‍ ചെയ്യാവുന്നതാണ്.
അപേക്ഷകര്‍ക്ക് സ്പെഷ്യലൈസ് ചെയ്ത മേഖലയില്‍ അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള മാസ്റര്‍ ബിരുദമോ രണ്ടു വര്‍ഷത്തെ ഡിപ്ലോമയോ ഉണ്ടായിരിക്കണം.
ജനറല്‍ പ്രാക്ടീഷണര്‍മാര്‍ക്കുള്ള ലൈസന്‍സ് പരീക്ഷ നവംബര്‍ 15നു നടക്കും. ഇതിനുള്ള രജിസ്ട്രേഷന്‍ നവംബര്‍ 1, 5, 8, 12 തീയതികളില്‍ ചെയ്യാനാകും.












Click it and Unblock the Notifications