Get Updates
Get notified of breaking news, exclusive insights, and must-see stories!

മലേഷ്യന്‍ ഇന്ത്യക്കാരില്‍ കുറ്റകൃത്യങ്ങള്‍ കൂടുന്നു

കുലാലംപൂര്‍: മലേഷ്യയിലെ പൊലീസ് റിക്കാര്‍ഡുകള്‍ പ്രകാരം ആ രാജ്യത്ത് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന ഇന്ത്യക്കാരുടെ എണ്ണം ഭയാനകമാം വിധം വര്‍ധിച്ചു. 1996നു ശേഷം വിവിധ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് 651 ഇന്ത്യക്കാര്‍ മലേഷ്യയില്‍ ജയില്‍വാസമനുഭവിക്കുകയാണ്.

കഴിഞ്ഞ മാസം ഒടുവില്‍ മലേഷ്യന്‍ കുറ്റാന്വേഷക സംഘടനയുടെ ഉപമേധാവി റാംലി യൂസുഫ് മലായ് മുനമ്പില്‍ 38 ഇന്ത്യന്‍ ക്രിമിനല്‍ സംഘങ്ങളുണ്ടെന്നും ഇവയിലെ അംഗസംഖ്യ 1500ലേറെ വരുമെന്നും വെളിപ്പെടുത്തിയതോടെയാണ് പ്രശ്നം പൊതുജനശ്രദ്ധയില്‍ വന്നത്.

ഈ സാഹചര്യത്തില്‍ കുറ്റകൃത്യങ്ങലിലേക്കു വഴുതി വീഴുന്ന മലേഷ്യയിലെ ഇന്ത്യക്കാരെ പുനരുദ്ധരിക്കാന്‍ മലേഷ്യന്‍ ഇന്ത്യന്‍ കോണ്‍ഗ്രസ് (എംഐസി )പുതിയ പദ്ധതി ആവിഷ്കരിച്ചു.

ഇന്ത്യന്‍ സമൂഹത്തിലുള്ള കുറ്റവാസന ഉന്മൂലനം ചെയ്യാന്‍ എംഐസി പ്രത്യേക ശ്രദ്ധ ചെലുത്തുമെന്ന് പാര്‍ട്ടി പ്രസിന്റ് എസ്.സാമിവേലു പറഞ്ഞു.

ഒരു ദിവസം നാല് ഇന്ത്യക്കാര്‍ മലേഷ്യയില്‍ അക്രമങ്ങളില്‍ കൊല്ലപ്പെട്ടതായി പത്രത്തില്‍ വായിച്ചു. ഈ നില തുടരുകയാണെങ്കില്‍ 20 വര്‍ഷത്തിനകം ഇവിടത്തെ ഇന്ത്യന്‍ സമൂഹം നാമാവശേഷമാകും- സാമിവേലു പറഞ്ഞു.

പ്രത്യേക പദ്ധതിയനുസരിച്ച് അടുത്ത ആറു മാസം ബോധവല്കരണ സെമിനാറുകളും പോസ്റര്‍ പ്രചാരണങ്ങളും നടത്തും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+