സരസ്വതിയെ പരസ്യത്തില്‍ ഉപയോഗിച്ചതില്‍ പ്രതിഷേധം
ഡര്‍ബന്‍: ജോഹന്നാസ്ബര്‍ഗിലെ ജാന്‍ സ്മട്ട്സ് അവന്യൂവില്‍ പ്രദര്‍ശിപ്പിച്ചിരുന്ന ഒരു പരസ്യബോര്‍ഡ് ഇവിടത്തെ ഹിന്ദു സമൂഹത്തില്‍ നിന്നുള്ള എതിര്‍പ്പിനെത്തുടര്‍ന്ന് പിന്‍വലിച്ചു.
നിങ്ങള്‍ക്കിതാണ് വേണ്ടത് എന്നു രേഖപ്പെടുത്തിയ പരസ്യത്തിന്റെ ഒരു പകുതിയില്‍ സരസ്വതീ ദേവിയുടെ ചിത്രം വഹിക്കുന്ന പശുവും മറുഭാഗത്ത് നിര്‍ത്തിപ്പൊരിച്ച പശുവിറച്ചിയും ചിത്രീകരിച്ചിരുന്നു.
തങ്ങളുടെ ആരാധനാ മൂര്‍ത്തിയായ സരസ്വതിയെ മോശമായി ചിത്രീകരിച്ചതില്‍ പ്രതിഷേധവുമായി രംഗത്തെത്തിയ ഇവിടത്തെ ഹിന്ദു സമൂഹം സര്‍ക്കാരിനും മനുഷ്യാവകാശ കമ്മീഷനും പരാതി നല്കി.
ഹിന്ദു ദൈവങ്ങളെ മോശമായി ചിത്രീകരിക്കുന്നത് ഇതാദ്യമായല്ലെന്ന് പരാതിയില്‍ പറഞ്ഞു. പരാതി പരിഗണിച്ച അധികാരികള്‍ പരസ്യം നീക്കം ചെയ്യാനുത്തരവായി.
ഹിന്ദുക്കളെ അപമാനിക്കുക തങ്ങളുടെ ഉദ്ദേശ്യമായിരുന്നില്ലെന്നും അങ്ങനെ സംഭവിച്ചതില്‍ നിര്‍വ്യാജം ഖേദിക്കുന്നുവെന്നും പരസ്യം തയ്യാറാക്കിയ ഏജന്‍സിയുടെ വക്താവ് പറഞ്ഞു.












Click it and Unblock the Notifications