ഇന്ത്യന്‍- പാകിസ്താനി കലാകാരന്മാര്‍ ഒരുമിക്കുന്നു
ദുബായ്: ഇന്ത്യന്‍ ചലച്ചിത്ര പിന്നണിഗായകന്‍ സോനു നിഗവും പാകിസ്താനിലെ പ്രശസ്ത റോക്ക് ബാന്‍ഡ് ജുനൂനും ഒരുമിക്കുന്നു.
ഇവര്‍ ഒരുമിച്ച് ദുബായില്‍ ഒക്ടോബര്‍ 12 വ്യാഴാഴ്ച പരിപാടി അവതരിപ്പിക്കും. ജാന്‍ യെ ദോസ്തി ഹൈ എന്നു പേരിട്ടിരിക്കുന്ന പരിപാടി ഒരു ലോകം ഒരു സംഗീതം എന്ന മുദ്രാവാക്യവുമായാണ് സംഘടിപ്പിച്ചിരിക്കുന്നത്.
സംഗീതം എല്ലാ അതിര്‍വരമ്പുകളെയും ലംഘിക്കുമെന്ന് തെളിയിക്കാനാണ് തങ്ങള്‍ ഈ പരിപാടി സംഘടിപ്പിക്കുന്നതെന്ന് മുഖ്യ സംഘാടകനായ നരേഷ് ഒബറോയ് പറഞ്ഞു. ഇന്ത്യന്‍- പാകിസ്താനി സംഗീതജ്ഞര്‍ ഒന്നിക്കുന്നത് ഇതാദ്യമായാണ്. ഇരു കൂട്ടരും സമാധാനത്തിന്റെ ദൂതരാവുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
ദുബായിലെ പരിപാടിക്കു ശേഷം ഇരുവരും ചേര്‍ന്ന് ഇന്ത്യയില്‍ അഞ്ചു കച്ചേരികള്‍ കൂടി നടത്തും. അതിനുശേഷം അമേരിക്കയിലും കാനഡയിലും പരിപാടിയവതരിപ്പിക്കും.












Click it and Unblock the Notifications